Connect with us

National

ഷീല ദീക്ഷിതിന്റെ അന്തിമ പ്രഖ്യാപനം; ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് അന്തിമമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഏഴ് ലോക്‌സഭാ സീറ്റിലും ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിത് മാധ്യമങ്ങളെ അറിയിച്ചു. ഡല്‍ഹി പി സി സി ഓഫീസില്‍ ആരംഭിച്ച പാര്‍ട്ടി കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സഖ്യത്തിനുള്ള സാധ്യതകള്‍ അവസാനിച്ചതായി കഴിഞ്ഞ ദിവസം എ എ പിയും വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ നാലു സീറ്റില്‍ എ എ പി മത്സരിക്കട്ടെയെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരുന്നുവെങ്കിലും ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലും സഖ്യം വേണമെന്ന് എ എ പി ശഠിച്ചതോടെയാണ് ധാരണക്കുള്ള വാതിലുകള്‍ അടഞ്ഞത്. സഖ്യം ഡല്‍ഹിയില്‍ മാത്രമായി ചുരുക്കുകയാണെങ്കില്‍ അഞ്ച് സീറ്റുകള്‍ തങ്ങള്‍ക്കു വേണമെന്ന് നിലപാടാണ് എ എ പി സ്വീകരിച്ചത്.