National
പശ്ചിമ ബംഗാളില്‍ ടി എം സി-കോണ്‍ഗ്രസ് സംഘര്‍ഷം; മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന മധ്യവയസസ്‌കന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് തിയാറുല്‍ കലാം (52) എന്നയാള്‍ കൊല്ലപ്പെട്ടത്.
മുര്‍ഷിദാബാദ് ജില്ലയിലെ ഭഗബന്‍ഗോല മേഖലയിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ആള്‍മാറാട്ടം ആരോപിച്ചാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ തന്റെ പിതാവിനെ അക്രമികള്‍ വടികളുപയോഗിച്ച് മര്‍ദിക്കുകയും തുടര്‍ന്ന് കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന് കലാമിന്റെ മകന്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കലാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറി.
---- facebook comment plugin here -----