Connect with us

National

'പി എം മോദി' മെയ് 19 നു മുമ്പ് റിലീസ് ചെയ്യരുത്: തിരഞ്ഞെടുപ്പു കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച “പി എം മോദി” എന്ന സിനിമ മെയ് 19നു മുമ്പ് റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പു ഉറപ്പു വരുത്തുക ലക്ഷ്യമിട്ടാണ് ഇതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ തീരുമാനം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, സിനിമയുടെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാക്കളുടെ ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണനക്കെടുക്കും. പ്രധാന മന്ത്രി പദവിയിലെത്തും വരെയുള്ള നരേന്ദ്ര മോദിയുടെ ജീവിതമാണ് സിനിമക്ക് ആധാരമായിട്ടുള്ളത്.