Connect with us

Eranakulam

വിവരാവകാശ കമ്മീഷനിൽ അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നു

Published

|

Last Updated

വിവരാവകാശ കമ്മീഷനിൽ നൽകിയ അപേക്ഷകളുടേയും അപ്പീലുകളുടേയും സ്ഥിതിയറിയാൻ വിവരാവകാശം വഴി അപേക്ഷിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. അറിയാനുള്ള ജനങ്ങളുടെ അവകാശവുമായി എത്തിയിട്ടുള്ള പരാതികളും അപ്പീലുകളും കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ വിവരാവകാശ കമ്മീഷൻ. നിലവിലെ സാഹചര്യത്തിൽ അഞ്ച് വർഷമെടുത്താൽ പോലും തീരാത്തത്ര അപ്പീലുകളാണ് കമ്മീഷനിൽ കെട്ടിക്കിടക്കുന്നത്. 2006 മുതൽ 28,385 അപ്പീലുകളാണ് വിവരാവകാശ കമ്മീഷനിൽ ലഭിച്ചത്. ഇതിൽ തീർപ്പാക്കിയത് 19,330 അപ്പീലുകൾ മാത്രമാണ്. 9,055 അപ്പീലുകൾ കമ്മീഷനിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിലെ ശരാശരിയനുസരിച്ച് ഇവ തീർപ്പാക്കാൻ മാത്രം ആറ് വർഷമെങ്കിലുമെടുക്കും. കഴിഞ്ഞ വർഷം 2,990 അപ്പീലുകൾ ലഭിച്ചതിൽ 1,063 എണ്ണം മാത്രമേ തീർപ്പാക്കിയിട്ടുള്ളൂ. ഏറ്റവും കൂടുതൽ അപ്പീലുകൾ ലഭിച്ചത് 2014 ലാണ്. ആ വർഷം ലഭിച്ച 3,326 അപേക്ഷകളിൽ 1823 എണ്ണത്തിന് മാത്രമേ തീർപ്പ് കൽപ്പിച്ചിട്ടുള്ളു. വർഷംതോറും വർധിച്ചുവരുന്ന അപ്പീലുകളിൽ തീരുമാനമെടുക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ ഇനിയും എണ്ണം കൂടുമെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

2019 ൽ 382 അപ്പീലുകൾ ലഭിച്ചതിൽ രണ്ടെണ്ണം മാത്രമാണ് തീർപ്പ് കൽപ്പിച്ചിട്ടുള്ളത്. 159 പരാതികളിൽ ഒന്നും പരിഹരിച്ചു. അതേസമയം, വിവരാവകാശ കമ്മീഷനിൽ കെട്ടിക്കിടക്കുന്ന പരാതികളുടെ എണ്ണവും വർദ്ധിച്ച് വരികയാണ്. 2006 മുതൽ ലഭിച്ചതിൽ 3,917 എണ്ണമാണ് പരിഗണന കാത്ത് കിടക്കുന്നത്. 2006 മുതൽ 16, 229പരാതികൾ ലഭിച്ചതിൽ 12, 312 എണ്ണം മാത്രമാണ് പരിഹരിച്ചിട്ടുള്ളത്. കമ്മീഷൻ രൂപവത്കരിച്ച് 2012 വരെ പ്രവർത്തനം തൃപ്തികരമായിരുന്നു.

എല്ലാ പരാതികളും അതേ വർഷമവാസാനത്തോടെ തീർപ്പ് കൽപ്പിച്ച് നൽകിയിരുന്നു. എന്നാൽ 2013 മുതൽ കമ്മീഷന്റെ ഇത്തരം പ്രവർത്തനങ്ങൾ താളം തെറ്റുകയായിരുന്നു. ആ വർഷം ലഭിച്ച 2,793 അപ്പീലുകളിൽ 1,966 എണ്ണം മാത്രമാണ് തീർപ്പ് കൽപ്പിച്ചത്. 1,450 പരാതികളിൽ 1,317 എണ്ണത്തിലുമാണ് തീർപ്പ് കൽപ്പിക്കാൻ കമ്മീഷനായുള്ളൂ.

sijukm707@gmail.com

---- facebook comment plugin here -----

Latest