Connect with us

Kerala

വേനൽമഴ മാറി നിന്നു; സംസ്ഥാനത്ത് 69 കോടിയുടെ കാർഷിക നഷ്ടം

Published

|

Last Updated

കൊച്ചി: വേനൽ മഴമാറിനിന്നതോടെ സംസ്ഥാനത്തെ കർഷിക വിളകൾക്കുണ്ടായത് കനത്ത നാശം. ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് 69 കോടിയുടെ വിളനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്.

69,22,90,537.5 രൂപയുടെ നഷ്്ടമാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ പ്രളയത്തിനു ശേഷം സംസ്ഥാനത്തെ കർഷകർക്ക് നേരിടേണ്ടിവന്ന മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് കടുത്ത വേനൽ. മെയ് മാസത്തെ കണക്കുകൂടി പുറത്തുവരുന്നതോടെ നഷ്ടം ഇനിയും വർധിക്കും. വേനൽ മഴമാറി നിന്നതാണ് സംസ്ഥാനത്തെ കർഷകരെ പ്രതിസന്ധിയിലാക്കിയത്.

നെൽ കർഷകരേയും വാഴകർഷകരേയുമാണ് വേനൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത്. കൃഷിയിറക്കിയ 372 ഹെക്്ടർ സ്ഥലത്തെ നെൽകൃഷിയാണ് വേനലിൽ നശിച്ചുപോയത്. 703 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കർഷകർക്കുണ്ടായത്. ഏറ്റവും കൂടുതൽ നെൽകൃഷി നശിച്ചുപോയത് തൃശൂരാണ്. 302 ഹെക്്ടർ സ്ഥലത്തെ നെൽകൃഷിയാണ് തൃശൂരിൽ നശിച്ചത്. ആലപ്പുഴയിൽ 50 ഹെക്്ടർ സ്ഥലത്തെ നെൽകൃഷിയും നശിച്ചു.

320 ഹെക്ടർ സ്ഥലത്തെ 8,01,183 വാഴകൾ കടുത്ത വെയിലിൽ ഉണങ്ങിപ്പോയി. സർക്കാറിന്റെ കണക്കനുസരിച്ച് ഇതിലൂടെ 32 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. 125 ഹെക്്ടർ സ്ഥലത്തെ 3,12,623 വാഴതൈകളും നശിച്ചുപോയിട്ടുണ്ട്. 337 ലക്ഷം രൂപയുടെ പച്ചക്കറികൾ, 2,358 തെങ്ങുകൾ എന്നിവയും വേനലിൽ ഉണങ്ങി ഉപയോഗശൂന്യമായി.

വേനൽ ഏറ്റവും കൂടുതൽ ബാധിച്ചത് തൃശൂർ ജില്ലയിലെ കർഷകരെയാണ്. തൃശൂരിലെ 395 ഹെക്ടർ സ്ഥലത്തെ 2,091 കർഷകരെ വേനൽ ബാധിച്ചു. എറണാകുളത്ത് 155 ഹെക്്ടർ സ്ഥലത്തെ 1,627 കർഷകരേയും കോട്ടയത്ത് 149 ഹെക്്ടർ സ്ഥലത്തെ 1,996 കർഷകരേയും വേനൽ ബാധിച്ചു. എന്നാൽ ഏറ്റവും കൂടുതൽ ചൂടനുഭവപെടുന്ന പാലക്കാട് 108 ഹെക്്ടർ സ്ഥലത്തെ കർഷകർക്കാണ് വേനൽ പ്രതികൂലമായി ബാധിച്ചത്. വേനൽ മുൻകൂട്ടി കണ്ടുകൊണ്ടുള്ള കൃഷിരീതിയാണ് ഇവിടെയുള്ളത്.
വേനലിൽ കൊല്ലത്ത് 3,125,800 രൂപയുടേയും ആലപ്പുഴയിൽ 4,496,700 രൂപയുടേയും കാർഷിക വിളകൾ നശിച്ചു. പത്തനംതിട്ട( 38,41,845), കോട്ടയം(1,49,60,580) ഇടുക്കി(6,489,200), എറണാകുളം (2,45,25,125) തൃശൂർ (1,68,96,485), പാലക്കാട് (23,822,100), മലപ്പുറം (2,30,95,350) കാസർകോട് (16,42,050) എന്നിവയാണ് കൂടുതൽ നഷ്്ടമുണ്ടായ ജില്ലകൾ.

sijukm707@gmail.com

Latest