National
റഫാല്‍: സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രം അനുകൂല വിധി സമ്പാദിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല വിധി സമ്പാദിച്ചതെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയ സമിതിയിലെ മൂന്ന് അംഗങ്ങള്‍ കരാര്‍ വ്യവസ്ഥകള്‍ മാറ്റുന്നതിനെ എതിര്‍ത്തതടക്കമുള്ള നിര്‍ണായക രേഖകള്‍ കേന്ദ്രം കോടതിയില്‍ നല്‍കിയിട്ടില്ലെന്നും സി എ ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇടപാടുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നിതനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. മുന്‍ കേന്ദ്ര മന്ത്രിമാരും ബി ജെ പി വിമതരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഡ്വ. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജകളാണ് കോടതി പരിഗണിക്കുന്നത്.
---- facebook comment plugin here -----