Connect with us

National

അസമിലെ ഹൈലകന്ദിയില്‍ വര്‍ഗീയ സംഘര്‍ഷം; നിരോധനാജ്ഞ

Published

|

Last Updated

ഗുവഹാത്തി: വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് അസമിലെ ഹൈലകന്ദി പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15ല്‍ പരം വാഹനങ്ങളും 12 വ്യാപാര സ്ഥാപനങ്ങളും കലാപകാരികള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു.

വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയ ഒരു വിഭാഗം വിശ്വാസികളെ ഇതര സമുദായത്തില്‍ പെട്ട സംഘം ആക്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മുതലാണ് പട്ടണത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. കലാപം അമര്‍ച്ച ചെയ്യാന്‍ സൈന്യത്തിന്റെ സഹായം തേടിയതായി ഹൈലകന്ദി ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജല്ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest