Malappuram
അലിഗഢ് മലപ്പുറം ക്യാമ്പസ്; എസ് വൈ എസ് ജാഗ്രതാ സദസ് ബുധനാഴ്ച മലപ്പുറത്ത്
മലപ്പുറം: “അലിഗഢ് മലപ്പുറം ക്യാമ്പസ് നമുക്ക് നഷ്ടപ്പെടരുത് ” എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ഇന്ന് കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് ജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന പരിപാടി കേരള മുസ്്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ജന. സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് നജ്മുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം വിഷയാവതരണം നടത്തും. പി.പി മുജീബ് റഹ്്മാന്‍, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സമീര്‍ കല്ലായി, ജാമിഅ മില്ലിയ്യ മലപ്പുറം പഠന കേന്ദ്രം ഡയറക്ടര്‍ അബ്ദുല്ലത്തീഫ് പൂവ്വത്തിക്കല്‍, ജലീല്‍ കല്ലേങ്ങല്‍പടി, ഖമറുദ്ധീന്‍ എളങ്കൂര്‍, സിദ്ധീഖ് മുസ്്‌ലിയാര്‍ മക്കരപ്പറമ്പ്, അഹമ്മദ് അലി കോഡൂര്‍ എന്നിവര്‍ പ്രസംഗിക്കും.