Connect with us

Sports

ഓഗ്‌ബെചെക്ക് ഇരട്ട ഗോള്‍; കൊച്ചിയില്‍ മഞ്ഞപ്പടക്ക് വിജയത്തുടക്കം

Published

|

Last Updated

കൊച്ചി: ഐ എസ് എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആവേശകരമായ ജയത്തോടെ തുടങ്ങി. ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളുടെ മികവില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബ് എടികെയെ കീഴടക്കിക്കൊണ്ടാണ് മഞ്ഞപ്പട ആരംഭിച്ചിരിക്കുന്നത്. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ 36298 കാണികളെ സാക്ഷിയാക്കി കഴിഞ്ഞ സീസണിലെ ഗോള്‍വ രള്‍ച്ചക്കും വിജയരാഹിത്യത്തിനും പ്രായശ്ചിത്തം ചെയ്തു.

ഐ എസ് എല്ലില്‍ രണ്ട് ഫൈനലുകളില്‍ കേരളത്തെ പരാജയപ്പെടുത്തിയ കൊല്‍ക്കത്ത എടിക്കെയെ സ്വന്തം മൈതാനത്ത്് പകരം ചോദിക്കാനും ബ്ലാസ്‌റ്റേഴ്‌സിനായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ചത്. പുതിയ നായകനും കോച്ചിനു കീഴില്‍ ഇറങ്ങിയ കേരളം ആദ്യപകുതിയിലെ 30 ാംമിനിറ്റിലും, 45 ാം മിനിറ്റിലും നേടിയ എണ്ണം പറഞ്ഞഗോളുകള്‍ വി ജയത്തിലെത്തിച്ചു. ക്യാപ്റ്റനും നൈജീരിയന്‍ താരവുമായ ഓഗ്ബച്ചെയാണ് കേരളത്തിനായി രണ്ട് ഗോളും നേടിയത്.

ആതിഥേയരുടെ ആശ്വാസ ഗോള്‍ ബ്രിട്ടീഷ് താരം മക്ഹ്യൂമാണ് കണ്ടെത്തിയത്. സൂപ്പര്‍താരം ബാര്‍ത്തലോമ ഓഗ്ബച്ചേയെ മുന്നേറ്റനിരയില്‍ ഇറക്കിയും,മധ്യനിരയില്‍ സെര്‍ജിയോ ഗനി സെര്‍ജിയോയും സിഡോഞ്ചോയും മധ്യനിരയില്‍പരീക്ഷിച്ചുമാണ് ഷട്ടോരി ആദ്യമല്‍സരത്തിന് ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കിയത്.
ഗോള്‍വല്ക്ക് മുന്നില്‍ ബിലാല്‍ ഖാന്‍. ജയ്‌റോ റോഡ്രിഗസും ജിയാന്നി സുയ് വെര്‍ലൂനും സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായി. ലാല്‍റുവാത്താറയും മുഹമ്മദ് റാക്കിപ്പും പ്രതിരോധ സംഘത്തില്‍ നിലയുറപ്പിച്ചു.പ്രതിരോധത്തിന് കരുത്തുപകര്‍ന്ന് ജിക്‌സണ്‍ സിംഗും മുഹമ്മദൗ നിങ്ങും. വിംഗുകളില്‍ കെ പ്രശാന്തും ഹാളീചരണ്‍ നര്‍സാറിയും.
അതേസമയം ആക്രമണോത്സുക ഫുട്്‌ബോള്‍ ഉറപ്പിച്ച് ആന്റോണിയോ ലോപ്പസ് ഡേവിഡ് വില്യംസ്, മൈക്കേല്‍ സുസൈരാജ്, റോയ് കൃഷ്ണ എന്നിവരെ മുന്നേറ്റനിരയില്‍ ഇറക്കി. മധ്യനിരയില്‍ കാള്‍ മക്ഹു, പ്രണോയ് ഹാള്‍ദെര്‍, ഹാവിയര്‍ ഹെര്‍ണാണ്ടസ്.പ്രബീര്‍ ദാസും അഗസ്റ്റിന്‍ ഇന്‍ഗ്വിസ്, പ്രീതം കോട്ടല്‍എന്നിവര്‍ക്കായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ. കളി തുടങ്ങി ആറാം മിനിറ്റില്‍ ആതിഥേയരെ ഞെട്ടിച്ച് എ ടി ക്കെയുടെ ഹാഫ് വോളി ഗോള്‍വല ചലിപ്പിച്ചു. പെനാള്‍ട്ടി ബോക്‌സിന് പുറത്ത് മധ്യത്തില്‍ നിന്നും ഹാവിയര്‍ ഫെര്‍ണാണ്ടസ് എടുത്ത കിക്കാണ് ഗോളിലേക്ക് വഴി തുറന്നത്.


വലതുപോസ്റ്റിനടുത്തു നിന്ന് അഗസ്റ്റില്‍ ഇന്‍ഗ്വിസ് ഹെഡ് ചെയ്ത പന്ത് പെനാള്‍ട്ടി ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യാതെ നിന്ന മക്ക് ഹു നിലം തൊടുന്നതിന് മുന്നേ തൊടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചുതകര്‍ത്തു.
തിരിച്ചടിച്ച ബ്ലാസ്‌റ്റേഴ്‌സ് പത്താം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫ്രീകിക്കിലൂടെ ഗോള്‍ കണ്ടെത്തിയെന്ന് ഉറപ്പിച്ചുവെങ്കിലും റോഡ്രിക്കാസിന്റെ ഹെഡര്‍ ഗോളിയെ മറികടന്ന് പോസ്റ്റിനെ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ പുറത്തേക്ക് പോയി. ഒരു ഗോളിന്റെ ലീഡില്‍ മുന്നേറിയ എ ടി ക്കെ 24 ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി വിറപ്പിച്ചതോടെ സ്‌റ്റേഡിയം ഞെട്ടി.
എ ടി ക്കെയുടെ അക്രമണത്തില്‍ നിലച്ചുപോയ സ്‌റ്റേഡിയം ആഘോഷത്തിലേക്കെത്തിയത് 30 ാം മിനുറ്റിലാണ്. പെനാള്‍ട്ടി ബോക്‌സിലേക്ക് ഇരച്ചുകയറിയ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക്
അനുകൂലമായി റഫറി പെനാള്‍ട്ടി വിസില്‍ നീട്ടിയൂതി. പെനാള്‍ട്ടി എടുത്ത ഒഗ്ബച്ചേക്ക് ലക്ഷ്യം പിഴച്ചില്ല. ഓഗ്ബച്ചേയുടെ കേരളത്തിനുവേണ്ടിയുള്ള ആദ്യഗോള്‍. കഴിഞ്ഞ സീസണില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ച ബ്ലസ്‌റ്റേഴ്‌സ് ഓഗ്ബച്ചേയിലൂടെ തിരിച്ചടിച്ചതോടെ മല്‍സരം ആവേശത്തിലായി. എ ടി ക്കെയെ ഞെട്ടിച്ച് ഓഗ്ബച്ചേയുടെ ഫിനിഷിങ്ങ് മികവില്‍ 45ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും കണ്ടെത്തി. വലതുവിങ്ങില്‍ നിന്നും പ്രശാന്ത് നടത്തിയ നീക്കമാണ് ഗോളിലേക്കത്തെിയത്.സിന്‍ഡോച്ചയുടെ കാലില്‍ തട്ടിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ എ ടി ക്കെ പ്രതിരോധനിരക്കാരന്് പിഴവ് പറ്റി. പന്ത് ഓഗ്ബച്ചേയുടെ കാലില്‍. ഗോളിപേസ്റ്റിലേക്ക് പന്ത് തൊടുക്കാന്‍ ഓഗ്ബച്ചേക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഒന്നാം പകുതിയില്‍ കേരളം 21 ന്് മുന്നില്‍. ആദ്യ പകുതിയിലെ ലീഡുമായിട്ടിറങ്ങിയ കേരളം ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ചു.ലീഡ് നിലനിര്‍ത്തി ഗോള്‍ വഴങ്ങാതിരിക്കാന്‍ രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ശ്രമിച്ചത്. കൗണ്ടര്‍
അറ്റാക്കങ്ങിലൂടെ പ്രശാന്തും നര്‍സാരിയും ഇരുവിംഗുകളിലൂടെയും നടത്തിയ ശ്രമങ്ങള്‍ മൂന്നാം ഗോളിനടുത്തെത്തിയിരുന്നു. സമനില ഗോള്‍ കണ്ടെത്താന്‍ കടുത്ത ശ്രമം നടത്തിയ എ ടി ക്കെ മുന്നേറ്റത്തെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കോട്ട തടഞ്ഞു നിര്‍ത്തി. 73 ാം മിനിറ്റില്‍ സ്പാനിഷ് താരം എഡു ഗാര്‍ഷിയയെയും 82 ാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങിനെയും കളത്തിലിറക്കി ലോപ്പസ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു. 81 ാ േമിനിറ്റില്‍ സഹലിനെ പ്രതിരോധനിരയിലേക്കിറക്കി കേരളം ആക്രമം തടഞ്ഞു. എക്‌സ്ട്രാ ടൈമില്‍ കോര്‍ണറില്‍ നിന്നും ബല്‍വന്തിന്റെ ഹെഡര്‍ഗോ ളുറപ്പിച്ചുവെങ്കിലും ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നിന്നു.

 

sijukm707@gmail.com

Latest