Ongoing News
ജീവിതാനുഭവത്തിന്റെ ആഖ്യാനചാരുത

ഇത്തവണ സമകാലിക പോളിഫ് സാഹിത്യത്തിലെ അതുല്യ പ്രതിഭ ഓൾഗ ടോകാർട്ട് ചുക്കിന് നോബേൽ ലഭിക്കുകയുണ്ടായി. മാനവകുലത്തിലെ വൈകാരികവും വൈയക്തികവുമായ ജീവിതാനുഭവങ്ങളെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുതി പ്രതിഫലിപ്പിച്ച എഴുത്തുകാരിയാണ് ഓൾഗ. ജീവിതാനുഭവത്തിന്റെ ആഖ്യാന ചാരുതകൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തിയ പ്രതിഭ. സ്വസ്ഥത കൂടാതെ അലച്ചിലായും ഏകാന്തതകളുടെ ഉപാസകയായും അവർ എഴുത്തിനെ സമീപിച്ചു. സ്വന്തം ആഖ്യാനങ്ങളെ “കോൺസ്റ്റുലേഷൻ നോവലുകളെന്ന്” വിളിച്ചു.
എഴുത്തുശീലത്തിലെ പതിവ് ചര്യപോലെ ഓൾഗടോകാർട് കവിതയിലായിരുന്നു തുടക്കംകുറിച്ചത്.തുടർന്ന് പദ്യത്തിൽ നിന്നും ഗദ്യസാഹിത്യത്തിലേക്ക് മാറുകയായിരുന്നു. നോവലെഴുത്തിൽ നവീന ആഖ്യാനരീതിയായിരുന്നു ഓൾടയുടെത്. നിത്രപറ്റർ ഓൾടയുടെ നോവലുകളെ വേറിട്ട “ഫ്‌ളെയ്റ്റ്‌സ്” എന്ന കൃതി തന്നെ ഓൾഗയുടെ ആഖ്യാനപാടവത്തിനുള്ള തെളിവാണ്. ഈ പുസ്തകം മാൻബുക്കർ പ്രൈസ് നേടുകയുണ്ടായി. പോളണ്ടിൽ 1962ലാണ് ഓൾഗയുടെ ജനനം. യുദ്ധാനന്തരമുള്ള കമ്യൂണിസ്റ്റ് പോളണ്ടാണപ്പോൾ. മാതാപിതാക്കൾ അധ്യാപകരായിരുന്നു. സാഹിത്യത്തോടുള്ള ഭ്രമത്തോടൊപ്പം പൊതു സമൂഹത്തിനുവേണ്ടി വല്ലതും ചെയ്യുക എന്ന മോഹവും അവരിലുണ്ടായി.
പാഴ്‌സാ സർവകലാശാലയിൽ ചേർന്ന അവർക്ക് യൂനിന്റെ മന:ശാസ്ത്ര സിദ്ധാന്തങ്ങളോടായിരുന്നു അധിനിവേശം. യൂനിന്റെ ആശയങ്ങൾ എഴുത്തിൽ അവരെ ആഴത്തിൽ സ്വാധീനിച്ചു. കുറെക്കാലം മനോരോഗികളെ ചികിത്സിച്ച് സ്വയം മനോരോഗത്തിൽ പെട്ടുപോയ അവസ്ഥ പോലുമുണ്ടായി. ഇതിനെ മറികടന്നാണ് എഴുത്ത് ലോകത്തേക്ക് ഓൾഗ തിരിച്ചുവരുന്നത്. തന്റെ രോഗത്തിനുള്ള ചികിത്സ ഭാഷയും ഭാവനയുമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അതുകൊണ്ട് ലോകത്തിന് ഉദാത്തമായ സാഹിത്യ കൃതികൾ കിട്ടി. അളന്നു മുറിച്ച വാക്കുകൾ കൊണ്ട് അവർ തീർത്ത ലോകം അപാരമായിരുന്നു. ഭാഷക്കുള്ളിൽ മറ്റൊരു ഭാഷ തീർത്തു ആ പ്രതിഭാശാലി.
പോളണ്ടിൽ മാത്രം ഒതുങ്ങുന്നില്ല ആ പ്രതിഭയുടെ ജീവിതം. നിരന്തരമായ യാത്രകൾ ഓൾഗയുടെ എഴുത്തിനെ നവീകരിച്ചു. സാമാന്യ ജീവിതത്തെ എഴുത്തിൽ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അവർ ഭൂമിയുടെ അതിരുകളിൽ നിന്ന് മീതേക്ക് നോക്കുകയും തന്റേതായ ഒരു ലോകം എഴുത്തിൽ സൃഷ്ടിക്കുകയും ചെയ്തു. അവരുടെ മിക്ക കൃതികളും ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത അന്റോണിലോയിഡും ജെന്നിഫറും, നോവലുകളിലെ രാഷ്ട്രീയ പരതയെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടുണ്ട്. കാഴ്ചപ്പാടിലും എഴുത്തിലും അവർ ഫെമിനിസ്റ്റായിരുന്നു. പോളണ്ടിന്റെ രാഷ്ട്രീയ വിശകലനങ്ങളിൽ ഇവർ ഒന്നാം നിരയിൽ ചർച്ച ചെയ്യപ്പെട്ടു. 2018 ൽ മാൻബുക്കർ പ്രൈസ് ലഭിച്ചു. “ഫ്‌ളെയ്റ്റ്‌സ്” 2007ൽ പ്രസിദ്ധീകരിക്കപ്പെട്ടു. “ബീഗുനി” (Bieguni)യും ഏറെ ചർച്ച ചെയ്യപ്പെട്ടു. നോവലായ പ്രവീക്ക് (Prawick) മിത്തുകളുടെയും ഭ്രമാത്മകതയുടെയും പല അടരുകളെ ചേർത്തു വെക്കുന്നവയാണ്. പോയ കാലത്തിന്റെ ചരിത്രശേഷിപ്പുകളെ മിക്ക നോവലുകൾക്കും അടിയൊഴുക്ക് തീർക്കുന്നുണ്ട്. 1989ന് ശേഷമുള്ള പോളീഷ് സാഹിത്യത്തിന്റെ വളർച്ചയും കുതിപ്പും ടോകാർട്ട് ചുക്കിന്റെ നോവലുകളിൽ ദൃശ്യമാണ്. 2014ൽ ഇറങ്ങിയ “ദി ബുക്ക് ഓഫ് ജാക്കോബ്” എന്ന നോവൽ 900 പേജുള്ള ഒരു ബൃഹത് ആഖ്യനമാണ്.
അബ്ദുല്ല പേരാമ്പ്ര
• abdullaperambra@gmail.com