Ongoing News
സ്വന്തം തട്ടകത്തില്‍ ഗൗരി കസറീട്ടോ.....
കാഞ്ഞങ്ങാട് | കന്നി അങ്കവും സ്വന്തം തട്ടകവും ഒന്ന് പതറാന്‍ അത് ധാരാളം… പക്ഷെ നാദിയ മുറാദീനായി ഏകാഭിനയത്തില്‍ പകര്‍ന്നാട്ടം നടത്തിയ ഗൗരി ജയന്‍ നാടിന്റെ മാനം കാത്തു… ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍ യെസിതി വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്ക് ഐ സ് ഭീകരില്‍ നിന്ന് സ്വാന്തന്ത്ര്യ നേടിയെടുക്കാന്‍ പോരാടിയ നാദിയാ മുറാദായി വേഷപകര്‍ച്ച നടത്തിയ ഗൗരി വിജയന്‍ കന്നി അങ്കത്തില്‍ സ്വന്തം തട്ടകത്തിലാണ് എ ഗ്രേഡ് നേടിയത്
മത്സര വേദിയായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് ഗൗരി. തന്റെ നാട്ടുകാരുടെയും സഹപാഠികളുടെയും മുന്നില്‍ നേടിയ സംസ്ഥാന കലോത്സവ വിജയം ഇരട്ടിമധുരമായി. ഇത്തവണ ഭരതനാട്യത്തിലും മോഹനിയാട്ടത്തിലും ജില്ലയില്‍ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയിരുന്നുവെങ്കിലും കന്നി അങ്കമായ മിമിക്രിയിലാണ് വിജയ കൊടി പാറിച്ചത്. ശശി മാസ്റ്ററുടെ ശിഷ്യണത്തിലാണ് മിമിക്രി പരിശീലനം നേടിയത്. കുമ്പള ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ ജയന്റെയും കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപിക സിദ്ദിയുടെയും മകളാണ്.