Ongoing News
രചനാ മത്സരത്തില്‍ തിളങ്ങി ഇരട്ടകള്‍
കാഞ്ഞങ്ങാട് | രചനാ മത്സരത്തില്‍ മിന്നി ഇരട്ടകള്‍. പാലക്കാട് ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ താമസിക്കുന്ന എം ഹുസനപ്പ-സുനിത ബീഗം ദമ്പതികളുടെ മക്കളായ യു ഹസീബ, നസീബ എന്നിവരാണ് എണ്ണച്ചായം, കാര്‍ട്ടൂണ്‍ എന്നിവയില്‍ വിജയികളായി ശ്രദ്ധ നേടിയത്. ആലത്തൂര്‍ ഗുരുകുലം ബി എസ് എസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. കാട് എന്ന സന്തോഷം എന്ന വിഷയമാണ് ഹസീബ എണ്ണച്ചായം ഉപയോഗിച്ച് കടലാസിലേക്കു പകര്‍ന്നത്.
സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ രാജേന്ദ്രനും വടക്കഞ്ചേരി ഏയ്ഞ്ചലോ ഫൈന്‍ ആര്‍ട്‌സ് കോളജിലെ ശ്രീദേവിയുമാണ് ഇരുവര്‍ക്കും ചിത്രകലയില്‍ പരിശീലനം നല്‍കുന്നത്. മൂന്നു വര്‍ഷമായി ചിത്രരചന അഭ്യസിക്കുന്ന ഹസീബ ഇതാദ്യമായാണ് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നത്. ഇത്തവണത്തെ സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ ഡിജിറ്റല്‍ പെയ്ന്റിംഗില്‍ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. സാമ്പത്തിക മാന്ദ്യം എന്ന വിഷയത്തിലെ കാര്‍ട്ടൂണാണ് ഹസീബയെ ഉയര്‍ന്ന ഗ്രേഡിനര്‍ഹയാക്കിയത്.