Ongoing News
മത്സരം ഉറുദുവിലാണോ, വിജയം ഈ സഹോദരങ്ങള്‍ക്ക്
കാഞ്ഞങ്ങാട് | മത്സരം ഉറുദിവിലാണെങ്കില്‍ വിജയം ഈ സഹോദരങ്ങള്‍ക്കു തന്നെ. മലപ്പുറം ജില്ലയിലെ വളവന്നൂര്‍ ബാഖഫി യതീംഖാന സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജനത്തുല്‍ ഫിര്‍ദൗസും മുഹമ്മദ് ജിനാസും. ഉറുദു തങ്ങളുടെ രക്തത്തില്‍ കലര്‍ന്ന ഭാഷയാണെന്നാണ് അവര്‍ പറയുന്നത്. മുംബൈയില്‍ സ്ഥിര താമസമായിരുന്ന കുടുംബം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലേക്കു പറിച്ചു നടുമ്പോള്‍ കൂടെ കൊണ്ടുവന്ന സമ്പാദ്യം ഉറുദു ഭാഷയിലുള്ള അറിവായിരുന്നു. ഉറുദു ഉപയോഗിച്ചുള്ള മാന്ത്രിക വിദ്യയാല്‍ അവര്‍ അതിവേഗം സ്‌കൂളിന്റെ അഭിമാന താരങ്ങളായി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉറുദു ഉപന്യാസത്തില്‍ ജിനാസും ഉറുദു കവിതാ രചനയില്‍ ജന്നത്തുല്‍ ഫിര്‍ദൗസും വിജയ കിരീടം ചൂടി. ഉറുദു പ്രസംഗം, കഥാ രചന എന്നിവയിലെല്ലാം ഇവര്‍ കഴിവു തെളിയിക്കുന്നു. മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു പിതാവ് ഹാറൂണ്‍. മാതാവ് ഹിന.