Kerala
കേരള പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
മലപ്പുറം | ഏഴാമത് കേരള പ്രീമിയർ ലീഗിന് ഇന്ന് വൈകുന്നേരം 3.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കം. ഉദ്ഘാടന മത്സരം ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ്. തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ സാറ്റ് തിരൂർ കണ്ണൂർ എഫ് സിയുമായി ഏറ്റുമുട്ടും.
അതേസമയം ഫെബ്രുവരി ആദ്യം മിസോറാമിൽ നടത്താൻ തീരുമാനിച്ച സന്തോഷ് ട്രോഫി മത്സരങ്ങൾ നീട്ടിവെച്ചതിനാൽ കെ പി എൽ ഇടവേളകളില്ലാതെ നടക്കാനാണ് സാധ്യത. എ ഐ എഫ് എഫിൽനിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്നപക്ഷം ഫെബ്രുവരി അവസാനത്തോടുകൂടി മത്സരങ്ങൾ സമാപിക്കുന്ന രീതിയിൽ ഷെഡ്യൂൾ പുതുക്കുമെന്ന് കെ എഫ് എ അധികൃതർ അറിയിച്ചു. നിലവിൽ ആദ്യ 20 മത്സരങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് കെ എഫ് എ പുറത്തിറക്കിയത്.
പത്ത് ടീമുകൾ രണ്ട് ഗ്രൂപ്പായിട്ടാണ് മത്സരങ്ങൾ നടക്കുക. ആദ്യ 20 മത്സരങ്ങളുടെ ഫിക്‌സ്ചർ ഇന്നലെ കെ എഫ് എ അധികൃതർ പുറത്തിറക്കി.
ഗ്രൂപ്പ് എ: ഗോകുലം എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സ്, ഗോൾഡൻ ത്രെഡ്, കോവളം എഫ് സി, ലൂക്കാ എഫ് സി. ഗ്രൂപ്പ് ബി: എഫ് സി കേരള, കേരള പോലീസ്, സാറ്റ് തിരൂർ, കണ്ണൂർ, എഫ് സി, എം എ കോളജ്.
ഗോകുലം ടീം: മുഹമ്മദ് നിശാദ്, സത്യജിത് ബോർഡോളി, മെഗ്‌രാജ് ബസുംനത്രേ (ഗോളി), താഹിർ സമാൻ, മുഹമ്മദ് ജാസിം, വിശാൽകുമാർ, രവീന്ദ്രകുമാർ, ശഹബാസ് അഹ്മദ്, ശിഹാദ് എൻ, മുഹമ്മദ് സഫീർ, ബോട്ടിൻ ആന്റണി, ഇമ്മാനുവൽ ജോൺ ബിട്ടോ, ലാലിൻസുല ലാൽബികാനിയ, മുഹമ്മദ് ശാഫി, രാജിൽ, എമിൽബെന്നി, ബുജൈർ, സ്റ്റീഫൻ എബേക്കു, ശിബിൽ മുഹമ്മദ്, വിശാഖ് എം എം, ജിതിൻ എം എസ്.
ബ്ലാസ്റ്റേഴ്‌സ്: മുഹീത് സാബിർ, അമൻകുമാർ സാഹ്്‌നി (ഗോളി), അബ്ദുൽ ബാദിഷ്, അബ്ദുൽ റബീഹ്, ആസിഫ് ഒ എം, മുഹമ്മദ് ജിയാദ്, ലെൻമിലുൻ ഡുൻഗൽ, ബാസിത് അഹ്്മദ് ഭട്ട് (പ്രതിരോധം), മുക്്തസ ശർമ, സുരാഗ് ഛേത്രി, പ്രഗ്യാൻ സുന്ദർ ഗോഗോയ്, ബോറിഗാഡോ ബോഡോ, സായിദ് ബിൻ വലീദ്, ആകാശ് രവി (മധ്യനിര), ശൈബോർലാംഗ് ഗർപൻ, നരോം ഗോപിദാസ് സിംഗ്, സനൂപ് സി.