Socialist
പ്രശ്നം ആ നല്ല കസേരകളല്ല, സർ!
സൗഹൃദാന്തരീക്ഷത്തിൽ നടത്തിക്കൊണ്ട് പോകാനാകാത്ത ആ രാഷ്ട്രീയമാണ്. പൗരത്വ ഭേതഗതി നിയമത്തിനെതിരെ രൂപപ്പെട്ട സൗഹൃദം എത്രയും വേഗം കുടഞ്ഞെറിയേണ്ടതുണ്ടായിരുന്നു..
ആ മനോഭാവമാണ് ലോക കേരളസഭ ബഹിഷ്കരണമായി മാറിയത്. സൗഹൃദാന്തരീക്ഷത്തിൽ നിർവ്വഹിക്കാനാകാത്ത രാഷ്ട്രീയം ഈ പരിഷ്കൃത കാലത്തും പരിരക്ഷിക്കാനാകുന്നു എന്നതാണ് നമ്മുടെ പ്രതിഭാത്വം. ഇന്ത്യ ഒരു രാജ്യം എന്നതിൽനിന്ന് ഒരു രോഗമായി മാറുന്ന ഇപ്പോഴെങ്കിലും ഒരു വേറിട്ട രാഷ്ട്രീയത്തെ നാം വളർത്തിയെടുക്കേണ്ടതുണ്ട്.
മഹാത്മജി, അഡോൾഫ് ഹിറ്റ്ലർക്കെഴുതിയ ഒരു കത്തിൽ, “മൈ ഡിയർ ഫ്രൻഡ്,” എന്നായിരുന്നു സംബോധന. എന്റെ സ്നേഹിതാ എന്ന് തുടങ്ങുന്ന ഗാന്ധിജി അവസാനിപ്പിക്കുന്നത് ഇങ്ങനെ, “താങ്കളെ ഞാൻ സ്നേഹിതാ എന്ന് വിളിക്കുന്നത് എനിക്ക് ശത്രുക്കൾ ഇല്ലാത്തത് കൊണ്ടാണ്”. ശത്രുത അർഹിക്കുന്നവരോട് പോലും സൗഹൃദാന്തരീക്ഷത്തിൽ രാഷ്ട്രീയം നിർവ്വഹിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു മഹാത്മജി. സ. പിണറായി വിജയനേയും ശ്രീ. രമേശ് ചെന്നിത്തലയേയും ചേർത്തുവെച്ച് പറയുന്ന രാഷ്ട്രീയമാണ് ജനങ്ങൾക്കിഷ്ടം. ജനാധിപത്യത്തിൽ ജനങ്ങളാണല്ലോ വിധികർത്താക്കൾ.