Connect with us

Kannur

പൗരത്വ ഭേദഗതി നിയമം:  കണ്ണൂരിൽ പ്രതിഷേധക്കടൽ തീർത്ത് സേവ് ഇന്ത്യാ റാലി

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂരിൽ സംഘടിപ്പിച്ച സേവ് ഇന്ത്യാ റാലി

കണ്ണൂർ | പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂരിൽ സംഘടിപ്പിച്ച സേവ് ഇന്ത്യാ റാലിയിൽ പ്രതിഷേധമിരമ്പി. രാജ്യത്തെ ഭിന്നിപ്പിച്ച് സംഘ്പരിവാർ അജൻഡ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തിനെതിരെ ശക്തമായ താക്കീത് നൽകുന്നതായി റാലി.

കണ്ണൂർ കോട്ട മൈതാനിയിൽ നിന്ന് ആരംഭിച്ച റാലിയിൽ പതിനായിരങ്ങളാണ് അണിചേർന്നത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

[irp]

എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡി സി സി പ്രസിഡന്റ്സതീശൻ പാച്ചേനി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്അഡ്വ. പി വി സൈനുദ്ദീൻ, ഐ എൻ എൽ സംസ്ഥാന ജന സെക്രട്ടറി ഖാസിം ഇരിക്കൂർ, സി പി ഐ ജില്ലാസെക്രട്ടറി പി സന്തോഷ് കുമാർ, എം കെ ഹാമിദ്, സാദിഖ് സഖാഫി പെരിന്താറ്റിരി പ്രസംഗിച്ചു.
റാലിക്ക് പ്രൊഫ. യു സി അബ്ദുൽ മജീദ്, എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പി കെ അലിക്കുഞ്ഞി ദാരിമി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദുൽ ഖാദിർ മദനി പള്ളങ്കോട്, സുലൈമാൻ കരിവെള്ളൂർ, അബ്ദുർറശീദ് നരിക്കോട്, റസാഖ് മാണിയൂർ, നിസാർ അതിരകം, വി വി അബൂബക്കർ സഖാഫി, അബ്ദുർറഹ്‌മാൻ കല്ലായി, ഫിർദൗസ് സഖാഫി കടവത്തൂർ, റിയാസ് കക്കാട് നേതൃത്വം നൽകി.

Latest