Connect with us

National

ഇന്റര്‍നെറ്റ് അടക്കമുള്ള കശ്മീരിലെ നിയന്ത്രണങ്ങള്‍: സുപ്രീം കോടതി വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി |  കശ്മീരിനെ രണ്ടായി വിഭജിച്ചതിന് ശേഷം കേന്ദ്രം അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരായ ഹരജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും ഇന്റര്‍നെറ്റിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനങ്ങള്‍ക്കും മറ്റ് നിയന്ത്രണങ്ങള്‍ക്കുമെതിരായ ഹരജികളിലാണ് നാളെ രാവിലെ 10.30ന് കോടതി വിധി പറയുക. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ പ്രദേശത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചിരുന്നു. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടു കൂടി ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

[irp]

കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിരോധനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിനും കോണ്‍ഗ്രസ് എം പി ഗുലാം നബി ആസാദും കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വാദം കേട്ട കോടതി വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു.