Connect with us

Kozhikode

പൗരത്വ ഭേദഗതി:  ഭരണഘടനാ സംരക്ഷണ മഹാറാലി 12ന്

Published

|

Last Updated

കോഴിക്കോട് | പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സമസ്ത ഇ കെ വിഭാഗം ജന. സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ, ടി പി അബ്ദുല്ലക്കോയ മദനി, സി പി ഉമർ സുല്ലമി, ഡോ. ഫസൽ ഗഫൂർ, സി പി കുഞ്ഞുമുഹമ്മദ്, ടി കെ അശ്റഫ്, ബിഷപ്പ് ഫാദർ ഡോ.വർഗീസ് ചക്കാലക്കൽ, ഫാദർ ഡോ.റോയ്‌സ് മനോജ്‌ വിക്ടർ, സ്വാമി സന്ദീപാനന്ദഗിരി, എം പി വീരേന്ദ്രകുമാർ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, പ്രൊഫ.അബ്ദുൽ വഹാബ്, സി കെ നാണു, യു എ ഖാദർ, കെ പി രാമനുണ്ണി, ഖദീജാ മുംതാസ് റാലിയെ അഭിസംബോധന ചെയ്യും.

[irp]

വ്യത്യസ്ത മേഖലകളിലുള്ള ജനവിഭാഗങ്ങൾ റാലിയിൽ അണിചേരും. വൈകീട്ട് നാലിന് വിവിധ പ്രദേശങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കുന്നവർ കടപ്പുറത്ത് എത്തിച്ചേരണമെന്ന് കൺവീനർ കെ ടി കുഞ്ഞിക്കണ്ണൻ അറിയിച്ചു.