Connect with us

Kerala

സ്‌ഫോടനങ്ങള്‍ അപകടരഹിതം; ഹോളി ഫെയ്ത്തും ആല്‍ഫ സെറിനും നിലംപതിച്ചു

Published

|

Last Updated

കൊച്ചി | മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത രണ്ട് ഫ് ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കി. ഹോളി ഫെയ്ത്ത് ഫ് ളാറ്റാണ് ആദ്യം പൊളിച്ചത്. 11.18 ഓടെയാണ് ഇവിടെ സ്‌ഫോടനം നടന്നത്. കെട്ടിടം തകര്‍ന്നപ്പോള്‍ വലിയ തോതിലുള്ള പൊടിപടലങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുകയാണ്. സെക്കന്‍ഡുകള്‍ക്കുള്ളിലാണ് കെട്ടിടെ ഭൂമിയിലേക്ക് തകര്‍ന്ന് വീണത്. സ്‌ഫോടനത്തില്‍ കുണ്ടന്നൂര്‍-തേവര പാലത്തിന് കേടുപാട് സംഭവിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്‌.

അല്‍ഫ സെറീന്റെ ഇരട്ട ടവറുകള്‍ 11. 44 ഓടെയാണ് പൊളിച്ചു നീക്കിയത്. ആദ്യം ചെറിയ ടവര്‍ പൊളിച്ചു നീക്കിയ ശേഷമാണ് വലിയ ടവര്‍ തകര്‍ത്തത്. ഹോളി ഫെയ്ത്ത് പൊളിച്ചതില്‍നിന്നും വ്യത്യസ്തമായി അല്‍ഫ സെറിന്‍ ഫ് ളാറ്റുകളുടെ അവശിഷ്ടങ്ങളില്‍ വലിയൊരു ഭാഗം കായലിലേക്ക് പതിച്ചിട്ടുണ്ട്. അതേ സമയം ഇവിടെ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഇവിടേയും വലിയ തോതില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

[irp]

ജനവാസമേഖലയായ ആല്‍ഫ സെറീനിലെ സ്‌ഫോടനം സമീപവാസികള്‍ക്ക് ഏറെ ആശങ്കയുണ്ടായിരുന്നു.
രണ്ട് ഫഌറ്റുകളും പൊളിച്ച ശേഷം സുരക്ഷാപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം 12 മണിയോടെ അവസാന സൈറണും മുഴക്കി. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ പൊളിച്ച ഫഌറ്റുകള്‍ക്ക് സമീപത്തേക്ക് പോയി.

ഹോളി ഫെയ്ത്തില്‍ 11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്‌ഫോടനം.

രണ്ട് ഫ് ളാറ്റുകളും പൊളിച്ചതോടെ മരടിലെ ഇന്നത്തെ സ്‌ഫോടനങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. മറ്റ് രണ്ട് ഫ് ളാറ്റുകള്‍ സമാനമായ രീതിയില്‍ നാളെ പൊളിക്കും

[irp]

തീരപരിപാലന നിയമം ലംഘിച്ച് പണിതതിനാലാണ് മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

Latest