Kerala
മരടില്‍ പ്രതീക്ഷിച്ച നാശനഷ്ടം പോലും സംഭവിച്ചില്ലെന്ന് കലക്ടറും കമ്മിഷണറും

കൊച്ചി | കെട്ടിടം തകര്‍ക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന നാശനഷ്ടങ്ങള്‍ പോലും ഉണ്ടായില്ലെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയും. ഫ് ളാറ്റുകള്‍ തകര്‍ക്കുന്ന ജോലികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്നും ഇരുവരും പറഞ്ഞു.
ഹോളി ഫെയ്ത്ത്, ആല്‍ഫ വണ്‍ എന്നിവ തകര്‍ത്തപ്പോള്‍ കായലിനോ, സമീപത്തെ വീടുകള്‍ക്കോ, മറ്റ് നിര്‍മ്മിതികള്‍ക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആല്‍ഫ ടു തകര്‍ക്കുന്നതിന് മുന്‍പ് തന്നെ കായലിലേക്ക് അതിന്റെ ഒരു ഭാഗം വീഴ്ത്തുമെന്ന് അറിയിച്ചിരുന്നു. ചുറ്റുമുള്ള വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു തെന്നും കമ്മിഷണര്‍ പറഞ്ഞു.
[irp]
കെട്ടിടം തകര്‍ക്കുമ്പോള്‍ മരങ്ങള്‍ക്കോ മറ്റ് വസ്തുക്കള്‍ക്കോ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ നാശനഷ്ടം പോലും കുറവാണെന്ന് ജില്ലാ കലക്ടര്‍ സുഹാസ്. 15 മിനിറ്റോളം വൈകിയാണ് സ്‌ഫോടനം നടത്തിയത്. എയര്‍ ക്ലിയറന്‍സ് കിട്ടാന്‍ വൈകിയതാണ് കാരണം. അഞ്ചാം സൈറണ്‍ ദേശീയപാതയിലെ കുരുക്കഴിച്ച ശേഷം നല്‍കും. സമീപത്തെ ഇടറോഡുകള്‍ കൂടി തുറന്നുകൊടുത്ത ശേഷം ആറാമത്തെ സൈറണ്‍ മുഴക്കും. അപ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ വീടുകളിലേക്ക് പോകാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.