Connect with us

Eduline

വിദേശ പഠനത്തിന് ഒരുങ്ങിക്കോളൂ... സ്‌കോളര്‍ഷിപ്പുകളുണ്ട് ധാരാളം

Published

|

Last Updated

വിദേശ പഠനം ഇനി മോഹമായി മാത്രം ഒതുക്കേണ്ട. ഭീമമായ ചെലവ് വരുമെന്ന ആധിയും വേണ്ട. ആഗ്രഹത്തോടൊപ്പം ആത്മവിശ്വാസവുമുണ്ടെങ്കില്‍ നിങ്ങള്‍ തയ്യാറെടുത്തോളൂ.. സഹായകമായി നിരവധി സ്‌കോളര്‍ഷിപ്പ് പദ്ധതികളുണ്ട് നിങ്ങളെ സഹായിക്കാന്‍.

വിദേശ യൂനിവേഴ്‌സിറ്റികളില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭീമമായ തുക ട്യൂഷന്‍ ഫീസായി അടക്കേണ്ടി വരുമെന്നതാണ് വലിയ ഭാരം. ഇത് മറികടക്കാന്‍ ഈ ട്യൂഷന്‍ഫീസ് പൂര്‍ണമായി ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകളാണ് വിദ്യാര്‍ഥികള്‍ക്ക് ഏക ആശ്വാസം. മസാച്യൂസാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി) പോലെ വിദ്യാര്‍ഥികളുടെ 100 ശതമാനം ഫീസ് തുകയും അടക്കുന്ന സ്ഥാപനങ്ങളുണ്ട്. ആദ്യമായി ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
ഇതിനാല്‍ വിദേശ പഠനത്തെ കുറിച്ച് ആലോചിക്കുന്പോള്‍ തന്നെ ഏത് തരം സ്‌കോളര്‍ഷിപ്പാണ് വേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മുഴുവന്‍ ട്യൂഷന്‍ തുകയും ക്യാമ്പസ് ചെലവുകളും വഹിക്കാന്‍ കഴിയുന്ന സ്‌കോളര്‍ഷിപ്പാണോ അതോ ഭാഗികമായി ചെലവുകള്‍ വഹിക്കുന്ന സ്‌കോളര്‍ഷിപ്പാണോ വേണ്ടതെന്നതാണ് തീരുമാനമെടുക്കേണ്ടത്. സര്‍വകലാശാല സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമേ, രാജ്യത്തെ പല സ്ഥാപനങ്ങളും സ്വന്തം നിലയില്‍ സ്‌കോളര്‍ഷിപ്പ് നൽകുന്നുണ്ട്.

[irp]

രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സ്‌കോളര്‍ഷിപ്പുകള്‍
1. ഇന്‍ലാക്‌സ് ശിവ്ദാസ്‌നി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്
2. ഫുൾബ്രൈറ്റ് നെഹ്‌റു റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്
3. ഹുബേര്‍ട്ട് എച്ച്. ഹംഫ്രീ ഫെലോഷിപ്പ് പ്രോഗ്രാം
4. സ്റ്റാന്‍ഫോഡ് റിലയന്‍സ് ധീരുബായി സ്‌കോളര്‍ഷിപ്പ് ഫോര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ്

5. റോട്ടറി ഫൗണ്ടേഷന്‍ അംബാസിഡോറിയല്‍ സ്‌കോളര്‍ഷിപ്പ്
6. അമേരിക്കന്‍ യൂനിവേഴ്‌സിറ്റി എമര്‍ജിംഗ് ഗ്ലോബല്‍ ലീഡര്‍ സ്‌കോളര്‍ഷിപ്പ്
7. ടാറ്റാ സ്‌കോളര്‍ഷിപ്പ് ഫോര്‍ കോര്‍നെല്‍ യൂനിവേഴ്‌സിറ്റി. ഓരോ സ്ഥാപനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളനുസരിച്ചാണ് ഓരോ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യുന്നത്.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെ കണ്ടെത്തി അവര്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. കുടുംബത്തിന്റെ വരുമാനമാണ് ഇത്തരം സ്‌കോളര്‍ഷികളുടെ അടിസ്ഥാനം. വിദ്യാര്‍ഥികളുടെ മികച്ച അക്കാദമിക് റെക്കോര്‍ ഡും സാമ്പത്തിക പിന്നാക്കാവസ്ഥയുമുള്ളവരെ ലക്ഷ്യമിട്ടാണ് ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നത്.
എന്നാല്‍ മികവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പുകളുടെ മാനദണ്ഡം വിദ്യാര്‍ഥികളുടെ മാര്‍ക്കാണ്. വിദ്യാര്‍ഥിയുടെ അക്കാദമിക്, നേതൃപാടവങ്ങളായിരിക്കും ഇതിനുള്ള തിരഞ്ഞെടപ്പില്‍ പ്രധാന യോഗ്യതയാകുക. ഇതിന് പുറമെ ഓരോ സര്‍വകലാശാലകളും അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട്. ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള അപേക്ഷാ ഫോമും വിവരങ്ങളും ആ കോളജിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകും. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസിന്റെ പകുതിയോ, മുഴുവന്‍ തുകയോ സ്‌കോളര്‍ഷിപ്പായി ലഭിക്കും. സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരായ വിഭാഗക്കാരെ കണ്ടെത്തി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും നിലവിലുണ്ട്.

Latest