Connect with us

Eduline

ഇഗ്‌നോയില്‍ ഗവേഷണ, മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനം

Published

|

Last Updated

ഇന്ദിര ഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ)യില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഗവേഷണ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷക്കും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷക്കും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) അപേക്ഷ ക്ഷണിച്ചു. പി പിഎച്ച് ഡി കോഴ്‌സില്‍ എന്‍ ടി എ നടത്തുന്ന പ്രവേശനപരീക്ഷയിലെ മാര്‍ക്കിന്റെയും അഭിമുഖത്തിലെ മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[irp]

പരമാവധി 100 മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയാണുണ്ടാവുക. നെഗറ്റീവ് മാര്‍ക്ക് ഇല്ല. ignouexams.nta.nic.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 23വരെ അപേക്ഷിക്കാം. ഏപ്രില്‍ 29നാണ് പ്രവേശനപരീക്ഷ. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. പൊതുവിഭാഗത്തിന് 1000 രൂപയും മറ്റുള്ളവര്‍ക്ക് 800 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാക്കിയിട്ടുണ്ട്.

എം ബി എ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് നടത്തുന്ന പ്രവേശന പരീക്ഷയായ ഓപ്പണ്‍ മാറ്റിനും മാര്‍ച്ച് 23ന് പകല്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 800 രൂപയും എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്. ഏപ്രില്‍ 29ന് രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രവേശനപരീക്ഷ. ഏപ്രില്‍ ഒമ്പതുമുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷയ്ക്ക് കേരളത്തില്‍ ഏഴു സെന്ററുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://ignouexams.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest