Connect with us

Education Notification

കലാപ്രതിഭകള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ്

Published

|

Last Updated

SCHOLARസര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സര്‍ക്കാര്‍ കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളിൽ യുവജനോത്സവത്തിന് കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2019-20 അധ്യയന വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, യൂനിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പഠിക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

[irp]

വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബേങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശിപാര്‍ശയോടെ സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 13. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship@gmail.com, ഫോണ്‍: 9446780308, 9446096580, 04712306580.

---- facebook comment plugin here -----

Latest