Gulf
സഊദിയിലേക്ക് മടങ്ങുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കേറ്റ്; ഇന്ത്യക്കാർക്ക് ബാധകമല്ല
ജിദ്ദ | എക്സിറ്റ് റീ-എൻട്രിയിൽ അവധിക്കു പോയവർക്ക് സൗദിയിലേക്ക് മടങ്ങാൻ ആരോഗ്യ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന സർക്കുലർ തൽക്കാലംം ഇന്ത്യക്കാർക്ക് ബാധകമല്ല. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇതുവരെ പ്രസ്തുത സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയിട്ടില്ലെന്ന് സൗദി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ഈജിപ്തിൽ നിന്ന് മടങ്ങിവരുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നിർബന്ധമുള്ളൂ എന്നാണ് അറിയിപ്പിലുള്ളത്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്കെല്ലാം ഇതു ബാധകമാണെന്നായിരുന്നു നേരത്തെ മന്ത്രാലയത്തിന്റെ സർക്കുലറിൽ പറഞ്ഞിരുന്നത്. കൊറോണ ബാധിത രാജ്യങ്ങളുടെ ലിസ്റ്റിൻ ഇന്ത്യയുമുണ്ടായിരുന്നു. യാത്രയുടെ 24 മണിക്കൂറിനുള്ളിലെടുത്ത സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ അത് പ്രാബല്യത്തിൽ വന്നിട്ടില്ലാ എന്നാണ് എയർലൈൻ വൃത്തങ്ങളും എയർപോർട്ട് അധികൃതരും വ്യക്തമാക്കുന്നത്.
എന്നു മുതലാണ് എല്ലാ രാജ്യക്കാർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക എന്ന കാര്യവും വ്യക്തമല്ല. നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് മടങ്ങി വരാനോ പുതിയ വിസയിൽ വരാനോ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലാ എന്നു ചുരുക്കം.