Saudi Arabia
ഇന്ന് സൂര്യന്‍ കഅബക്ക് മുകളില്‍: ലോകത്തെവിടെ നിന്നും ഒരു ഉപകരണങ്ങളുമില്ലാതെ ഖിബ് ല ദിശ കൃത്യമായി അറിയാന്‍ സുവര്‍ണാവസരം
മക്ക | സൂര്യന്‍ ഇന്ന് കഅബക്ക് മുകളില്‍ വരുന്നതോടെ ലോകത്തെവിടെ നിന്നും ഒരു ഉപകരണങ്ങളുമില്ലാതെ ഖിബ് ല ദിശ കൃത്യമായി അറിയാന്‍ സുവര്‍ണാവസരം .സൂര്യന്റെ ഉത്തര ദക്ഷിണ അയന ചലനം മൂലം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് സൂര്യന്‍ കഅബയുടെ നേര്‍ മുകളില്‍ വരുന്നത്.
ബുധനാഴ്ച സഊദി സമയം ഉച്ചക്ക് 12.18 നാണ് സൂര്യന്‍ വിശുദ്ധ കഅബാലയത്തിന്റെ നേരെ മുകളിലെത്തുക . ഈ സമയത്ത് ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നും സൂര്യന്റെ സ്ഥാനം നോക്കി കഅബയുടെ ദിശ കൃത്യമാക്കി മനസ്സിലാക്കാന്‍ സാധിക്കും. ഉത്തരദക്ഷിണായാന്‍ പ്രതിഭാസം മൂലം സൂര്യന്റെ ദിനചലനപഥം ക്രമേണ തെക്കോട്ടും വടക്കോട്ടും നീങ്ങിവരുന്നതോടെയാണ് ഉപകരണങ്ങളുടെ സഹായമില്ലാതെ ലോകത്തെവിടെനിന്നും ഖിബ്‌ല നിര്‍ണ്ണയിക്കാന്‍ കഴിയുക., ഖിബ്‌ലയുടെ ദിശ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഇസ്ലാമിക രീതികളിലൊന്നാണിതെന്ന് മക്ക ഗവര്ണറേറ്റ് അറിയിച്ചു
കഅബയുടെ മുകളില്‍ 90 ഡിഗ്രി ഉച്ചിയിലായിരിക്കും സുര്യന്‍ എന്നതിനാല്‍ ഈ സമയത്ത് വിശുദ്ധ കഅബാലയത്തിന് നിഴലുമുണ്ടായിരിക്കുകയില്ല. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഈ പ്രതിഭാസം ഉണ്ടാവുക