Connect with us

National

തബ്‌ലീഗ് സമ്മേളനം: 541 വിദേശികള്‍ക്കെതിരെ കൂടി കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനം നടത്തിയ കേസില്‍ 541 വിദേശികള്‍ക്കെതിരെ 12 കുറ്റപത്രങ്ങള്‍ കൂടി ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയിലാണ് ക്രൈം ബ്രാഞ്ച് 12,000 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

ഐ പി സിയിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ എപ്പിഡമിക് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയിലെ വകുപ്പുകളും നിരോധനാജ്ഞ ലംഘിച്ചതിന് ക്രിമിനല്‍ നടപടി ചട്ടവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വിസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇവരുടെയെല്ലാം വിസ റദ്ദാക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് ജൂണ്‍ 29ന് വീണ്ടും പരിഗണിക്കും.