Connect with us

International

അമേരിക്കയിലുടനീളം വര്‍ണവെറി വിരുദ്ധ റാലികള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വര്‍ണവെറിക്കും പോലീസ് ക്രൂരതക്കുമെതിരെ കൂറ്റന്‍ റാലികള്‍. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വംശജനെ വെള്ളക്കാരനായ പോലീസുകാരന്‍ തന്റെ കാല്‍മുട്ട് കഴുത്തില്‍ വെച്ച് ഞെരിച്ച് കൊന്നതിന്റെ പന്ത്രണ്ടാം ദിവസമാണ് വ്യാപക പ്രതിഷേധമുണ്ടായത്.

തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി സിയിലെ റാലിയില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്തു. വാഷിംഗ്ടണ്‍ ഇതുവരെ കണ്ട ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായിരുന്നു ഇത്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ്ആഞ്ചലസ്, ഫ്രാന്‍സിസ്‌കോ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തമായിരുന്നു.

മറ്റ് രാജ്യങ്ങളിലും വ്യാപക പ്രതിഷേധം അരങ്ങേറിയിട്ടുണ്ട്. യു കെയില്‍ സെന്‍ട്രല്‍ ലണ്ടനിലെ പാര്‍ലിമെന്റ് ചത്വരത്തിലാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ആസ്‌ത്രേലിയയിലെ സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേന്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറി. ആസ്‌ത്രേലിയയിലെ തദ്ദേശീയരായ ആദിവാസി വിഭാഗങ്ങളോടുള്ള നയത്തിനെതിരെ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ രാജ്യങ്ങളിലും വ്യാപക പ്രതിഷേധമുണ്ടായി.

Latest