Covid19
കൊവിഡ് ചികിത്സ ഡല്‍ഹിവാസികള്‍ക്ക് മാത്രം: കെജ്രിവാള്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കി ലെഫ്.ഗവര്‍ണര്‍
ന്യൂഡല്‍ഹി | ദേശീയ തലസ്ഥാനത്തെ ആശുപത്രികളില്‍ ഡല്‍ഹിവാസികള്‍ക്ക് മാത്രം കൊവിഡ് ചികിത്സ നല്‍കിയാല്‍ മതിയെന്ന അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കി ലെഫ്.ഗവര്‍ണര്‍.
കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ അത്തരം നിയന്ത്രണങ്ങളുണ്ടാകില്ലെന്നും മുഖ്യമന്ത്രി കെജ്രിവാള്‍ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കും വരുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ അതിനുള്ള സൗകര്യം ലഭിക്കും. എ എ പി സര്‍ക്കാര്‍ നിയമിച്ച അഞ്ചംഗ സമിതിയാണ്, ദേശീയ തലസ്ഥാന പരിധിയില്‍ ഡല്‍ഹിവാസികള്‍ക്ക് മാത്രം കൊവിഡ് ചികിത്സ നല്‍കിയാല്‍ മതിയെന്ന് ശിപാര്‍ശ ചെയ്തത്.
ഡല്‍ഹി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ പതിനായിരം ബെഡുകളാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും സമാന എണ്ണം ബെഡുകളുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഏര്‍പ്പെട്ടവരില്‍ ലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന നടത്തേണ്ടെന്ന ഉത്തരവും ലെഫ്.ഗവര്‍ണര്‍ റദ്ദാക്കിയിട്ടുണ്ട്.