Connect with us

Covid19

ബോളില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ഐ സി സി നിരോധിച്ചു

Published

|

Last Updated

ലണ്ടന്‍ | കൊവിഡ്- 19 പശ്ചാത്തലത്തില്‍ ഇടക്കാല ഭേദഗതികളുമായി ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി). ബോളിന് മിനുസം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിക്കല്‍ അടക്കമുള്ള ഭേദഗതികളാണ് ഐ സി സി അംഗീകരിച്ചത്. 

അന്താരാഷ്ട്ര പരമ്പരകളില്‍ മത്സരം നടക്കുന്ന രാജ്യത്തെ അമ്പയര്‍മാരെ അനുവദിക്കും. മത്സരത്തിനിടെ കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന കളിക്കാരെ മാറ്റി പകരം കളിക്കാരെ ഇറക്കാന്‍ ടീമുകളെ അനുവദിക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ നേതൃത്വം നല്‍കിയ സമിതിയുടെ ശിപാര്‍ശകളായിരുന്നു ഇവയെല്ലാം.

കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നതിന് വെസ്റ്റ് ഇന്‍ഡീസ് ടീം ഇംഗ്ലണ്ടില്‍ എത്തിയ അന്നുതന്നെയാണ് ഐ സി സിയുടെ തീരുമാനം വന്നത്. ഏകദിനങ്ങളിലും ട്വന്റി20കളിലും കൊവിഡ് ലക്ഷണമുള്ള കളിക്കാരെ മാറ്റാന്‍ അനുവദിക്കില്ല.