Connect with us

National

സി എ എ വിരുദ്ധ സമരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; വിദ്യാര്‍ഥിനിക്ക് ജാമ്യം നിഷേധിച്ചു

Published

|

Last Updated

ബെംഗളൂരു| സി എ എ വിരുദ്ധ സമരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥിനിക്ക് ജാമ്യം നിഷേധിച്ച് ബെംഗളൂരു കോടതി. ബെംഗളൂരു കോളജിലെ ജേര്‍ണലിസം ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായാ 19 കാരി അമുല്യ ലിയോണ നോറന്‍ഹക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. വിദ്യാര്‍ഥിനിക്ക് ജാമ്യം നല്‍കിയാല്‍ സമാധാനത്തിന് ഭംഗം വരുത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ വീണ്ടും ഏര്‍പ്പെടുമെന്ന് നിരാക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഫെബ്രുവരി 20ന് നടത്തിയ സി എ എ വിരുദ്ധ റാലിയിലാണ് വിദ്യാര്‍ഥിനി പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതേ തുടര്‍ന്ന് ബെംഗളൂരു പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി വിദ്യാര്‍ഥിനിയെ അറസ്റ്റ്് ചെയ്യുകയായിരുന്നു. രാജ്യദ്രോഹം, ശത്രുത ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് അമുല്യക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പാകിസ്ഥാനും ഇന്ത്യയും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും പേരില്‍ സിന്ദബാദ് മുഴക്കി സാര്‍വത്രിക മാനവികതയുടെ സന്ദേശം എത്തിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ വാദിച്ചെങ്കിലും കോടതി അത് നിഷേധിച്ചു.വിദ്യാര്‍ഥിനിക്ക് ജാമ്യം നല്‍കിയാല്‍ അവര്‍ ഒളിച്ചോടുമെന്നും അതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും സിറ്റി സിവില്‍ അഡീഷന്‍ ജഡ്ജി വിദ്യാധര്‍ ശ്രീറാഹട്ടി പറഞ്ഞു.