Connect with us

International

മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യക്ക് വിലക്കേർപ്പെടുത്തി ആമസോൺ

Published

|

Last Updated

വാഷിംഗ്ടൺ| വിവാദമായ മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിന് പോലീസിന് വിലക്കേർപ്പെടുത്തി ആമസോൺ. നിരീക്ഷണ സാങ്കേതിക വിദ്യയിലെ വംശീയ പക്ഷപാതിത്വത്തെ കുറിച്ച് പൗരാവകാശ അഭിഭാഷകർ ആശങ്ക ഉന്നയിച്ചതിനെ തുടർന്നാണ് വിലക്കുമായി ആമസോൺ രംഗത്തെത്തിയത്.

വംശീയ പ്രൊഫൈലിംഗിന് വേണ്ടി മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ നൽകുന്നത് നിർത്തുമെന്ന് ഐ ബി എം ഈ ആഴ്ച പറഞ്ഞിരുന്നു.  ജോർജ് ഫ്ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് മേലുള്ള വൻ സമർദത്തെ തുടർന്നാണ് തീരുമാനമെന്ന് ഇവർ അറിയിച്ചു.

സാങ്കേതിക വിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്താൻ യു എസ് നിയമനിർമാതാക്കൾക്ക് അവസരം നൽകാനാണ് സോഫ്റ്റ് വെയറിന് താത്കാലിക വിലക്കേർപ്പെടുത്തിയതെന്ന് കമ്പനി വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ നൈതിക ഉപയോഗം നിയന്ത്രിക്കുന്നതിന് സർക്കാറുകൾ ശക്തമായ നിയന്ത്രണങ്ങൾ എർപ്പെടുത്തണമെന്നും ഞങ്ങൾ വാദിച്ചതായി ആമസോൺ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവാദമുണ്ടെന്നും കമ്പനി അറിയിച്ചു.

Latest