Connect with us

Pathanamthitta

പത്തനംതിട്ട അസിസ്റ്റന്റ് കലക്ടറായി വി ചെല്‍സാസിനി ചുമതലയേറ്റു

Published

|

Last Updated

പത്തനംതിട്ട | അസിസ്റ്റന്റ് കലക്ടറായി വി ചെല്‍സാസിനി കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ ഡി എം അലക്‌സ് പി.തോമസ്, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍.രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് 27കാരിയായ വി ചെല്‍സാസിനി. 2019 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയാണ്. 386-ാം റാങ്കായിരുന്നു ഐ.എ.എസ് പരീക്ഷയില്‍ ലഭിച്ചത്. മസൂറിയില്‍ ഒമ്പത് മാസത്തെ പരിശീലനത്തിനുശേഷം തിരുവനന്തപുരം ഐ എം ജി യില്‍ എത്തി. അവിടത്തെ പരിശീലനത്തിനുശേഷമാണു പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റത്. 2017ല്‍ ഐ.ആര്‍.എസ് നേടിയിരുന്നു.

നാഗര്‍കോവില്‍ സ്വദേശി വരദരാജന്‍-ദമയന്തി ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ ഇളയമകളാണ് വി.ചെല്‍സാസിനി. ചെന്നൈ വള്ളിഅമ്മൈ എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് 2014ല്‍ സിവില്‍ എഞ്ചിനിയറിംഗ് പാസായി

Latest