Socialist
വിദ്യാഭ്യാസ സംവിധാനം മാറ്റങ്ങൾക്ക് തയ്യാറാവണം
ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ ഹാൾ ടിക്കറ്റിനെ തൊണ്ടിമുതലെന്നാണ് ഇന്ന് എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ വിശേഷിപ്പിച്ചത്. വിദ്യാർഥികളിൽ നിന്നുണ്ടാകുന്ന പിഴവുകളോടുള്ള സമീപനം കുറ്റവാളികളോടുള്ളതിന് സമാനമാണ്. യൂനിവേഴ്സിറ്റി അനുമതിയില്ലാതെ സി സി ടി വി ദ്യശ്യങ്ങൾ പുറത്ത് വിട്ട് വിദ്യാർഥിനി തെറ്റുകാരിയാണന്ന് സമർത്ഥിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനം ശ്രമിക്കുന്നതും. പ്രതിപക്ഷത്ത് നിർത്തിയാണ് പലപ്പോഴും വിദ്യാഭ്യാസ സംവിധാനങ്ങൾ വിദ്യാർഥികളെ സമീപിക്കുന്നത്.
വിദ്യാർഥികളെ നേർവഴിക്ക് കൊണ്ടുവരുന്നതിന് ശാസനകളും ശിക്ഷണ നടപടികളും ആവശ്യമാണ്. ശിക്ഷണ നടപടികൾ തെറ്റും തിരുത്താനും ആവർത്തിക്കാതിരിക്കുന്നതിനും വേണ്ടിയുള്ളതാകണം, മറിച്ച് വിദ്യാർഥിയുടെ അഭിമാനത്തിന് ക്ഷതമുണ്ടാകുന്നത് ആവരുത്.
[irp]
കാലം മാറുന്നതനുസരിച്ച് വിദ്യാർഥികളുടെ ജീവിത രീതികളും കാഴ്ചപാടുകളും മാനസിക നിലയും മാറി വരുന്നു. അതിനു അനുസൃതമായ പരിഷ്കരണങ്ങൾ വിദ്യാഭ്യാസ രംഗത്ത് ആവശ്യമാണ്. ഇനിയും വിദ്യാർഥി ആത്മഹത്യകൾ ആവർത്തിക്കരുതെന്ന് പറയുമ്പോഴും അതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ തയ്യാറാവുന്നില്ല. നല്ല വിദ്യാർഥിയെ സൃഷ്ടിക്കുന്നതിനായി അധ്യാപകരും വിദ്യാഭ്യാസ സംവിധാനങ്ങളും മാറ്റങ്ങൾക്ക് തയ്യാറാവണം.
എ പി മുഹമ്മദ് അശ്ഹർ
(ജനറൽ സെക്രട്ടറി, എസ് എസ് എഫ് കേരള)