Connect with us

Education Notification

എം ജി രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി

Published

|

Last Updated

കോട്ടയം | മഹാത്മാ ഗാന്ധി സർവകലാശാല ജൂൺ 23ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവച്ചതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

ജൂൺ 16 മുതൽ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 23 മുതൽ ആരംഭിക്കുന്നതിന് പുതുക്കി നിശ്ചയിച്ചിരുന്നു. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം എം ഇ എസ്. കോളേജ്, തൊടുപുഴ അൽ-അഷർ കോളേജ് എന്നീ രണ്ട് പുതിയ പരീക്ഷകേന്ദ്രങ്ങൾ കൂടി അനുവദിക്കും. തുഗതാഗത സംവിധാനം പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുന്നതുവരെ സർവകലാശാല പരിധിക്ക് പുറത്തുള്ള പരീക്ഷകേന്ദ്രങ്ങളിൽവച്ച് പരീക്ഷ നടത്തുന്നതിന് സർക്കാരിന്റെ അനുവാദം തേടും.

Latest