First Gear
ഫ്യൂവൽ പമ്പ് തകരാർ: ഹോണ്ടയുടെ 65,651 കാറുകൾ തിരിച്ച് വിളിച്ചു
ന്യൂഡൽഹി| ഫ്യൂവൽ പമ്പ് തകരാർ മൂലം 2018 ൽ നിർമിച്ച ഹോണ്ടയുടെ 65,651 കാർ യൂണിറ്റുകൾ തിരിച്ച് വിളിച്ചു. ഈ പമ്പുകളിൽ വികലമായ ഇംപെല്ലറുകൾ അടങ്ങിയിരിക്കുന്നതിനാൽ കാലക്രമേണ കാറിന്റെ എഞ്ചിന് തകരാർ സംഭവിക്കുകയും കാർ സ്റ്റാർട്ട് ചെയ്യാൻ പറ്റാതിരിക്കുകയും ചെയ്യുമെന്ന് ജപ്പാനീസ് കാർ മേജർ ഹോണ്ട കാർസ് മേജർ ഇന്നലെ പറഞ്ഞു.
കോംപാക്റ്റ് സെഡാൻ അമേസിന്റെ 32,498 കാറുകൾ, മിഡ്-സൈസ് സെഡാൻ സിറ്റിയുടെ 16,434 കാറുകൾ, പ്രീമിയം ഹാച്ച്ബാക്ക് ജാസിന്റെ 7,500 കാറുകൾ, ഡബ്ലുആർവിയുടെ 7,057 കാറുകൾ, ബി ആർ വിയുടെ 1622 കാറുകൾ, ഇൻട്രി ലെവലിന്റെ 360 കാറുകൾ, ബ്രിയോയുടെ അതിന്റെ ഏക പ്രീമിയം എസ് യു വി സി ആർ വി യുടെ 180 എന്നീ കാറുകളാണ് തിരിച്ചുവിളിച്ചത്.
പകരക്കാരനെ 2020 ജൂൺ 20 മുതൽ ഘട്ടംഘട്ടമായി ഇന്ത്യയിലുടനീളമുള്ള എച്ച് സി ഐ എൽ ഡീലർമാർ മുഖേന സൗജന്യമായി നൽകും. വിവരങ്ങൾ ഉടമകളെ വ്യക്തിഗതമായി അറിയിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ കോർപ്പറേറ്റ് വെബ്‌സൈറ്റിൽ ഉള്ള മൈക്രോസൈറ്റിലെ 17 അക്കങ്ങളുള്ള അൽഫ ന്യൂമെറിക് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ കമ്പനിയുടെ കാർ തിരിച്ച് വിളിക്കൽ പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും.