Connect with us

National

എല്ലാം നിയന്ത്രണ വിധേയം: ഇന്ത്യാ-ചൈന അതിർത്തിയിലെ കരസേനാ മേധാവി

Published

|

Last Updated

ന്യൂഡൽഹി| ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിയിലെ മുഴുവൻ സാഹചര്യങ്ങളും നിയന്ത്രണണത്തിലാണെന്നും ഉഭയകക്ഷി സംഭാഷണങ്ങൾ വഴി എല്ലാ വ്യത്യാസങ്ങളും പരിഹരിക്കപ്പെടുമെന്നും ചീഫ് കരസേനാ മേധാവി എം എം നരവാനെ ഇന്നലെ പറഞ്ഞു.

ചൈനയുമായുള്ള ഞങ്ങളുടെ അതിർത്തിയിലെ മുഴുവൻ സാഹചര്യങ്ങളും നിയന്ത്രണത്തിലാണെന്ന് ഞാൻ ഉറപ്പുതരുന്നു. കോർപ്‌സ് കമാൻഡർ ലെവൽ ടോക്കുകൾ വഴി നിരവധി സംഭാഷണങ്ങൾ ഞങ്ങൾ നടത്തുന്നുണ്ട്. തുല്ല്യതാ റാങ്കിലുള്ള കമാൻഡർമാർ തമ്മിൽ നടത്തിയ കൂടുക്കാഴ്ചക്ക് ശേഷമാണ് ഇത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തൽഫലമായി ധാരാളം വിട്ടുവീഴ്ചകൾ നടത്തിട്ടുണ്ട്. ഞങ്ങൾ തുടരുന്ന സംഭാഷണത്തിലൂടെ എല്ലാ വ്യത്യാസങ്ങളും പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ ലഡാക്കിലെയും സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, എന്നിവിടങ്ങളിലെയും ഇന്ത്യയുടെ മൊത്തത്തിലുള്ള സൈനിക തയ്യാറെടുപ്പുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സംിഗ് വെള്ളിയാഴ്ച അവലോകനം ചെയ്തിരുന്നു. ഇന്ത്യ-ചൈനീസ് കമാൻഡർമാർ തമ്മിൽ അവസാന റൗണ്ട് ചർച്ചകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ പാംഗോംഗ് ത്സോ, ഗാൽവാൻ വാലി, ഡെംചോക്ക്, ദൗൽത് ബേഗ് ഓൽഡി എന്നിവിടങ്ങളിൽ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ അഞ്ച് ആഴ്ചയിലേറെ നീണ്ട പോരാട്ടത്തിലാണ്.

Latest