Connect with us

International

തിരഞ്ഞെടുപ്പിൽ തോറ്റാൽ ഈ പണി നിർത്തുമെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടൺ | നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിൽ തോറ്റാൽ താൻ ഈ പണി നിർത്തുമെന്ന് യു എസ് പ്രഡിഡന്റ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി ചതിക്കുമെന്നും വൈറ്റ് ഹൗസ് വിടാൻ ട്രംപ് വിസമ്മതിക്കുമെന്നുമുള്ള ഡെമോക്രാറ്റിക്കൻ എതിരാളി ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ട്രംപ്- ബൈഡൻ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരം ചൂടുപിടിക്കുമ്പോൾ മറുവശത്ത് ജയിക്കാനായി കുറുക്കുവഴികൾ തേടുകയാണെന്ന് ഇരുകൂട്ടരും വാദിച്ചു. എന്നാൽ ട്രംപ് എങ്ങിനെ വഞ്ചിക്കുമെന്ന് മുൻ ഉപരാഷ്ട്രപതി കൂടിയായ ബൈഡൻ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പരാജയപ്പെട്ടാൽ സ്ഥാനമൊഴിയാൻ വിസമ്മതിക്കുന്ന ട്രംപിനെ  സൈന്യം ഇടപെട്ട്  വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ തന്‌റെ ഏറ്റവും വലിയ ആശങ്ക പ്രസിഡന്റ് ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്നണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest