Connect with us

National

കൊവിഡ് ടെസ്റ്റ്: സ്വകാര്യ ലാബുകളുടെ നിരക്ക് കുറച്ച് മഹാരാഷ്ട്ര

Published

|

Last Updated

മുംബൈ| കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള സ്വകാര്യലാബുകളുടെ നിരക്ക് 4,500 ല്‍ നിന്ന് 2,200 ആയി കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കൊവിഡ് ടെസ്റ്റ് നിരക്ക് കുറക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

ആശുപത്രികളില്‍ നിന്ന് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയ വഴി സ്രവ ശേഖരണത്തിന് 2,200 രൂപയും വീട്ടില്‍ നിന്ന് ശേഖരിക്കുന്നതിന് 2,800 രൂപയും ഈടാക്കും. നേരത്തേ ഇത് 4500, 5500 രൂപയുമായിരുന്നുവെന്ന് തോപ്പെ പറഞ്ഞു.

നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ലാബുകളുമായി കലക്ടര്‍മാര്‍ക്ക് ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ലാബുകള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുകയാണെങ്കില്‍ നിയമപരമായി പോകുമെന്നും പുതിയ നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 91 ലാബുകൾ  കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള നിരക്ക് നിശ്ചയിക്കുന്നതിനായി നാലംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 44 സര്‍ക്കാര്‍ ലാബുകള്‍ക്കും 36 സ്വകാര്യ ലാബുകള്‍ക്കും മാത്രമെ കൊവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളു. സര്‍ക്കാര്‍ ലാബില്‍ പരിശോധന സൗജന്യമാണ്.

Latest