Connect with us

Alappuzha

ടാറിംഗ് നടന്നുകൊണ്ടിരുന്ന റോഡ് ആറ്റിലേക്ക് ഇടിഞ്ഞു വീണു

Published

|

Last Updated

എടത്വാ | ടാറിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കേ റോഡിന്റെ പകുതിഭാഗം ആറ്റിലേക്ക് ഇടിഞ്ഞു വീണു. ആലപ്പുഴ കുട്ടനാട്ടിലെ എടത്വാ കോയില്‍മുക്ക് കമ്പനിപീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. ഉളിയന്നൂര്‍ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്.

വേഴക്കാട്ട് തോമാച്ചന്റെ ചിറ സ്ഥിതിചെയ്യുന്ന ഭാഗത്തായി 10 മീറ്ററോളം ദൂരമാണ് ഇടിഞ്ഞത്. റോഡ് സൈഡിലായി നിന്നിരുന്ന രണ്ട് തെങ്ങുകളും ഒരു കമുകും ആറ്റിലേക്ക് വീണിട്ടുണ്ട്.

Latest