Connect with us

Gulf

വന്ദേ ഭാരത് മിഷൻ: അശാസ്ത്രീയ രീതികൾ സുതാര്യമാക്കണം- ആർ എസ് സി

Published

|

Last Updated

മസ്‌കത്ത് | കൊവിഡ് പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ “വന്ദേ ഭാരത് മിഷൻ” പ്രകാരമുള്ള യാത്രാ സൗകര്യം സുതാര്യമാക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു.

രാജ്യങ്ങൾക്ക് ആനുപാതികമായി അനുവദിക്കേണ്ട വിമാന സർവീസ് സൗദി പോലുള്ള വലിയ രാജ്യങ്ങളിൽ എണ്ണത്തിൽ കുറവാണ് അനുവദിച്ചിട്ടുള്ളത്. ഒപ്പം എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി മുൻഗണനാ ലിസ്റ്റ് നോക്കുകുത്തിയാക്കി അനർഹർ നാടണയുന്ന കാഴ്ചയും കണ്ടു വരുന്നു. രജിസ്റ്റർ ചെയ്തവരുടെ എണ്ണം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസ് പുനഃരാരംഭി
ക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകണം.

ചില പ്രത്യേക വിമാനക്കമ്പനികൾക്ക് മാത്രം അനുമതി
നൽകി ചാർട്ടേഡ് വിമാന സർവീസ് കൊള്ളലാഭം കൊയ്യുന്നു എന്നുള്ള പരാതികളും ശക്തമാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യാത്രക്ക് അർഹതപ്പെട്ട സൗദിയിലുള്ളവർ എയർ ഇന്ത്യ ഓഫീസിൽ ക്യൂ നിന്ന് ടിക്കറ്റ് കൈപ്പറ്റണമെന്നതും വിചിത്രമാണ്. യു എ ഇ അടക്കമുള്ള രാജ്യങ്ങളിൽ ഓൺലൈൻ വഴി കൈപറ്റാനുള്ള സൗകര്യമുണ്ടായിരിക്കേയാണ് സൗദിയിൽ ഈ അശാസ്ത്രീയ മാർഗം സ്വീകരിക്കുന്നത്.

സാധാരണക്കാരെക്കൊണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റ് അടിച്ചേൽപ്പിക്കുന്നുമുണ്ട്. ഒപ്പം ചില രാജ്യങ്ങളിൽ ഇന്ത്യൻ എംബസിയിൽ നിന്ന് യാത്രാനുമതി ലഭിച്ചവർ എയർ ഇന്ത്യ ഓഫീസിൽ ബന്ധപ്പെടുമ്പോൾ യാത്രാ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന മറുപടിയും ലഭിക്കുന്നു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള അശാസ്ത്രീയ രീതികൾ സുതാര്യമാക്കിക്കൊണ്ട് വേണ്ടപ്പെട്ടവർക്ക്
നാടണയാനുള്ള സൗകര്യമൊരുക്കണമെന്ന് ആർ എസ് സി ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു.

Latest