Connect with us

Sports

മെസ്സിക്കരുത്തില്‍ ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

മാഡ്രിഡ് | ഗോളടിച്ചും അടിപ്പിച്ചും ലയണല്‍ മെസ്സി നിറഞ്ഞാടിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോനക്ക് തകര്‍പ്പന്‍ ജയം. റയല്‍ മല്ലോഴ്‌സയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. കൊവിഡ്- 19 വ്യാപനം കാരണം മൂന്ന് മാസം മുമ്പ് നിര്‍ത്തിവെച്ച ലാലിഗ ഈയടുത്താണ് പുനരാരംഭിച്ചത്.

രണ്ടാം മിനുട്ടില്‍ ചിലിയന്‍ മിഡ്ഫീല്‍ഡര്‍ അര്‍തുറോ വിദാലിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ഡാനിഷ് താരം മാര്‍ട്ടിന്‍ ബ്രെയ്ത് വെയ്റ്റ് രണ്ടാം ഗോളും നേടി. ബാഴ്‌സക്ക് വേണ്ടിയുള്ള ബ്രെയ്ത് വെയ്റ്റിന്റെ ആദ്യഗോള്‍ കൂടിയായിരുന്നു ഇത്.

79ാം മിനുട്ടില്‍ ജോര്‍ഡി ആല്‍ബ ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടി. മെസ്സിയാണ് അവസാന ഗോള്‍ നേടിയത്. ആല്‍ബക്കും ബ്രെയ്ത് വെയ്റ്റിനും ഗോളടിക്കാന്‍ സഹായിച്ചത് മെസ്സിയായിരുന്നു. ഇതോടെ 28 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സക്ക് 61 പോയിന്റായി. ഇനിയടുത്തുള്ളത് എതിരാളിയായ റയല്‍ മാഡ്രിഡ് ആണ്. ഇന്ന് എയ്ബറുമായാണ് റയലിന്റെ ആദ്യ മത്സരം.

Latest