Connect with us

National

സുശാന്ത് സിംഗിന്റെ മരണം; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published

|

Last Updated

മുംബൈ| ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുതിന്റെ മരണം തൂങ്ങിയതിനെത്തുടർന്നുണ്ടായ ശ്വാസതടസ്സം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുംബൈയിലെ കൂപ്പർ ഹോസ്പിറ്റൽ അഡ്വാൻസ് സർട്ടിഫിക്കറ്റ് ആണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടത്. സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്താനായില്ല. ശരീരത്തില്‍ എവിടെയും മറ്റ് പരുക്കുകളൊന്നുമില്ല.

കഴിഞ്ഞ ആറുമാസമായി സുശാന്തിന് വിഷാദരോഗം ബാധിച്ചതായി പൊലീസിന്റെ ഫ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്റെ അവയവങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കും.

34 കാരനായ സുശാന്തിനെ ജൂൺ 14 ന് മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിനായി ഇയാളുടെ മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള ചില വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.

Latest