Connect with us

Gulf

ചാർട്ടേഡ് വിമാനങ്ങളിൽ പോകുന്നവർക്ക് റാപിഡ് ടെസ്റ്റ് പോരെന്ന് നോർക്ക

Published

|

Last Updated

ദുബൈ | വിദേശത്തു നിന്നും നാട്ടിലേക്ക് പോകുന്നവർക്ക് കൊറോണ റാപ്പിഡ് ടെസ്റ്റ് പോരെന്നു നോർക്ക. ജൂൺ 20 മുതൽ ഇത് പ്രാബല്യത്തിലാകും. സമഗ്ര കൊവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണം.

നിലവിൽ ഗൾഫിൽ പല വിമാനത്താവളങ്ങളിലും റാപിഡ് ടെസ്റ്റ് നിർബന്ധമാണെന്നിരിക്കേ ഈ നിബന്ധന എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ഓരോ വ്യക്തിക്കും 300 ദിർഹം അധികച്ചെലവ് വരും. യാത്രക്കൊരുങ്ങുന്നവരിൽ പലരും സന്നദ്ധ സംഘടനകളുടെയും മറ്റും കാരുണ്യത്തോടെയാണ് ടിക്കറ്റ് പോലും ലഭിക്കുന്നത്.

അതിനിടയിലാണ് ഇത്രയും വലിയൊരു ചാർജ് വീണ്ടും അടയ്‌ക്കേണ്ടിവരുന്നത് എന്നത് ഓരോ പ്രവാസിക്കും വലിയ അധികബാധ്യത വരികയാണ്. തീരുമാനം പിൻവലിക്കുകയോ അതല്ലെങ്കിൽ അതിന്റെ ചെലവ് നോർക്ക വഹിക്കുകയോ ചെയ്യണമെന്ന് അബുദാബി കെ എം സി സി ആവശ്യപ്പെട്ടു.

Latest