National
ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല: കെജരിവാൾ
ന്യൂഡൽഹി| കൊവിഡ് 19 കൂടിവരുന്ന സാഹചര്യത്തിലും ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കൽ ആസൂത്രണം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാൾ ട്വീറ്റ് ചെയ്തു. രാജ്യ തലസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിശദീകരണവുമായാണ് കെജ്‌രീവാളിന്റെ മറുപടി.
രോഗം പടരാതിരിക്കാൻ മാർച്ച് 25ന് രാജ്യവ്യാപകമായി അദ്യത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതിനുശേഷം ലോക്ക്ഡൗൺ നാല് തവണ നീട്ടി. നിലവിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ കണ്ടെയ്‌മെന്റ് സോണുകളിൽ മാത്രമാണ്.
ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും കൊവിഡ് 19 നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സർവകക്ഷിയോഗം വിളിച്ചിരുന്നു. ഇനി മറ്റൊരു ലോക്ക്ഡൗൺ ഡൽഹിയിൽ നടപ്പാക്കില്ല. അത്തരം പ്രചാരണങ്ങൾ പല ആളുകളുടെയും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നിലവിൽ 41,000 അധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഡൽഹിയുള്ളത്. 1300 പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.