Connect with us

Covid19

കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഫ്രാന്‍സും ബ്രിട്ടനും

Published

|

Last Updated

പാരീസ്/ ലണ്ടന്‍ | കൊവിഡ്- 19 വ്യാപനം ചെറുക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സും ബ്രിട്ടനും. ഫ്രാന്‍സില്‍ ഉടനീളം കഫേകളും റസ്റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിക്കുമെന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര അനുവദിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു.

കൊവിഡ് പടര്‍ന്നുപിടിച്ച വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കും. ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവ തങ്ങളുടെ അതിര്‍ത്തികള്‍ പൂര്‍ണമായും തുറന്നു. ബ്രിട്ടീഷ് സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെ തന്നെ ഈ നാല് രാജ്യങ്ങളും സന്ദര്‍ശിക്കാം. എന്നാല്‍, ഇവര്‍ ബ്രിട്ടനിലേക്ക് തിരികെ വന്നാല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

അതേസമയം, ഫ്രാന്‍സിലെത്തുന്ന ബ്രിട്ടീഷ്, സ്പാനിഷ് യാത്രക്കാര്‍ രണ്ട് ആഴ്ചത്തെ ക്വാറന്റൈനില്‍ കഴിയണം. സ്വയം സന്നദ്ധമായാണ് ക്വാറന്റൈനില്‍ പോകേണ്ടത്. ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് 29400 പേരാണ് മരിച്ചത്. 194000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 17 മുതലാണ് ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് 11 മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തുടങ്ങിയത്. ബ്രിട്ടനില്‍ ഈയാഴ്ച മുതല്‍ അവശ്യ വസ്തുക്കളല്ലാത്തവ വില്‍ക്കുന്ന കടകളും തുറക്കും.

Latest