Connect with us

National

ഇന്ത്യ- ചൈന സംഘർഷം; സർവകക്ഷി യോഗം വെള്ളിയാഴ്ച

Published

|

Last Updated

ന്യൂഡൽഹി | ഇന്തോ- ചൈനീസ് അതിർത്തിയായ ഗാൽവൻ താഴ്‌വരയിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റന്നാൾ വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും യോഗം നടത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി അധ്യക്ഷന്മാർ പങ്കെടുക്കും.

തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോദിയുടെ പ്രതികരണമില്ലാത്തതിൽ വിവിധ പ്രതിപക്ഷപാർട്ടികൾ പ്രതിഷേധമുയർത്തിയിരുന്നു.

Latest