Uae
കളിയിലൂടെ അവബോധമുണ്ടാക്കാൻ ഗെയിം ആപുമായി ദുബൈ പോലീസ്
ദുബൈ | കുട്ടികളുടെ അവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ദുബൈ പോലീസ് പുറത്തിറക്കിയ ഗെയിം ആപ്ലിക്കേഷന് പ്രിയമേറുന്നു. ഐ ഫോണിലും ആൻഡ്രോയ്ഡിലുമായി 86,610ലധികം പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്.
മൈ റൈറ്റ്‌സ് ആൻഡ് ഡ്യൂട്ടീസ് (റൈഡ്) എന്ന ആപ് 86,610 പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ദുബൈ പോലീസ് ജനറൽ ഡിപാർട്‌മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ആപ് പുറത്തിറക്കിയത്. 14, 15 വയസുള്ള കുട്ടികളാണ് ലക്ഷ്യം. വിനോദത്തിലൂടെ പൗരാവകാശം മനസിലാക്കിക്കൊടുക്കുകയാണ് ഉദ്ദേശ്യമെന്ന് വുമൻ ആൻഡ് ചിൽഡ്രൻ പ്രൊട്ടക്ഷൻ വിഭാഗം ഡയറക്ടർ ബ്രി. ഡോ. ആരിഫ് അഹ്‌ലി പറഞ്ഞു.
നാല് കളികളാണ് അറബി, ഇംഗ്ലീഷ് ഭാഷാ ആപിലുള്ളത്. മരുഭൂമി, മഞ്ഞ്, മരുപ്പച്ച എന്നിങ്ങനെ രസകരമായ മൂന്ന് ലോകങ്ങൾ. തമാശ പകരുന്ന 100 ഘട്ടങ്ങൾ. ഓരോ ഘട്ടത്തിലും കുട്ടികൾക്ക് അറിവ് പകരുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയിരിക്കുന്നു.