Connect with us

National

ഗാല്‍വന്‍ വാലിയില്‍ ഒരു സൈനികനെയും കാണാതായിട്ടില്ല: ഒറ്റവരി പ്രതികരണവുമായി കരസേന

Published

|

Last Updated

ന്യൂഡല്‍ഹി | ഗാല്‍വന്‍ വാലിയില്‍ 20 സൈനികുടെ വീരമൃത്യുവിന് ഇടയാക്കിയ ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് കരസേന. ഏതാനും ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ സൈന്യം തള്ളി. ഇക്കാര്യത്തില്‍ ഒരു സൈനികനെയും കാണാതായിട്ടില്ല എന്ന ഒറ്റവരി പ്രതികരണമാണ് സൈന്യം നടത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന ഗാല്‍വന്‍ താഴ് വരയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ചൈനീസ് പക്ഷത്ത് നിന്ന് 40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest