National
ഗാല്‍വന്റെ പരമാധികാരം: ചൈനീസ് അവകാശവാദം തള്ളി ഇന്ത്യ
ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയുടെ മേല്‍ പരമാധികാരമുണ്ടെന്ന ചൈനയുടെ അവകാശവാദം ശക്തമായി തള്ളി ഇന്ത്യ. ഇത്തരം കടന്നാക്രമണ അവകാശവാദങ്ങള്‍ ഒരു തരത്തിലും സ്വീകരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
മുന്‍കാലങ്ങളിലെ ചൈനയുടെ നിലപാടുകളെ തന്നെ റദ്ദാക്കുന്നതാണ് ഗാല്‍വന്റെ മേലുള്ള അവകാശവാദമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ചൈനീസ് ഭാഗത്തുനിന്നുള്ള അത്തരം കടന്നാക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികര്‍ തക്ക മറുപടി നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തിന്റെ പ്രധാന കാരണമായിരുന്നു ഗാല്‍വന്‍ വാലി. ഗാല്‍വന്‍ അടക്കം അതിര്‍ത്തിയില്‍ എല്ലാ മേഖലകളിലെയും യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച് പൂര്‍ണ ബോധ്യം സൈന്യത്തിനുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.