Connect with us

Gulf

ഷാർജയിൽ നിരവധി മേൽപാലങ്ങളുടെ നിർമാണം പൂർത്തിയായി

Published

|

Last Updated

ഷാർജ | കാൽനടയാത്ര സുഖകരമാക്കുന്നതിന്റെ ഭാഗമായി ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച നിരവധി മേൽപാലങ്ങളുടെ നിർമാണം പൂർത്തിയായി. അവസാന മിനുക്കുപണി കൂടി തീരുന്നതോടെ കാൽ നടയാത്രക്കായി തുറന്നുകൊടുത്തേക്കും. എമിറേറ്റിന്റെ പ്രധാന കേന്ദ്രങ്ങളായ അൽ നഹ്ദ ലുലു ഹൈപ്പർ മാർക്കറ്റിന് സമീപം, എമിഗ്രേഷൻ റോഡ്, കിംഗ് ഫൈസൽ റോഡ്, അബൂ ഷഗാറ, ഇത്തിഹാദ് റോഡിൽ അൻസാർ മാളിന് സമീപം എന്നിവിടങ്ങളുൾപെടെയുള്ള വിവിധ ഭാഗങ്ങളിലുള്ള പാലങ്ങളുടെ പണിയാണ് ഇതിനകം പൂർത്തിയായത്.

ഷാർജ റോഡ്‌സ് ആൻഡ് ട്രൻസ്പോർട് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിർമാണം ദ്രുതഗതിയിലാണ് അവസാനിച്ചത്.

ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ പ്രധാന റോഡുകൾക്ക് കുറുകെയാണ് പാലങ്ങൾ പണിതിട്ടുള്ളത്. മഴവിൽ മാതൃകയിലാണ് അൻസാർ മാളിന് സമീപത്തെ പാലം. അപകടങ്ങൾ തുടർക്കഥയായിരുന്ന ഈ റോഡിൽ മേൽപാലം പണിയണമെന്ന ആവശ്യമാണ് യാഥാർഥ്യമായിരിക്കുന്നത്. അൽ താവൂനിലെയും അൽ നഹ്ദയിലെയും കാൽനടയാത്രക്കാർക്ക് ഇത് വലിയ അനുഗ്രഹമാണ്.

നാളിതുവരെ റോഡ് മുറിച്ചു കടക്കാനുള്ള ശ്രമം പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചിരുന്നു. അനുമതിയില്ലാത്ത ഭാഗങ്ങളിലൂടെയും മറ്റും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടങ്ങൾ വർധിക്കുന്നത്.

Latest